UPDATES

സിനിമ

മദ്യഷോപ്പുകള്‍ക്കും സിനിമാശാലകള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഇതും കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍

അഴിമുഖം പ്രതിനിധി

നോട്ട് നിരോധിച്ച നരേന്ദ്രമോദിയുടെ നടപടിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന സ്വന്തം ബ്ലോഗിലൂടെയാണ് നോട്ട് നിരോധനത്തിന് തന്റെ നിലപാടുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ‘സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടുമായ വന്ന ലേഖനത്തില്‍ പറയുന്നത്. താന്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ജയ്പ്പൂരിലാണെന്നും. അവിടെ വച്ചാണ് താന്‍ നോട്ട് നിരോധനം അറിഞ്ഞതെന്നുമാണ്‌ മോഹന്‍ലാല്‍ പറയുന്നു.

‘പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിനെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുത്. മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്ന എന്ന തത്വമാണ് എന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക എത്തിക്കാന്‍ സഹായിച്ചത്. പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതിയില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് തന്റെ അഭിപ്രായം’ എന്ന് ബ്ലോഗില്‍ കുറിച്ച ലാലിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്-

‘ഈ നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ട് ഞാന്‍ അതിനെ ഈ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയിലിരുന്നു കൊണ്ട് സല്യൂട്ട് ചെയ്യുന്നു. ജയ് ഹിന്ദ്.’

മോഹന്‍ലാലിന്റെ ബ്ലോഗ് പൂര്‍ണമായും വായിക്കാന്‍- https://goo.gl/sNHCtg

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍