UPDATES

സിനിമാ വാര്‍ത്തകള്‍

ഇതെന്തൊരു ലോകമാണ്, കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നത് ഞെട്ടിക്കുന്നു: മോഹന്‍ലാല്‍

‘പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി പണ്ട് ഗുണദോഷിക്കലാണെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി’

പീഢനങ്ങള്‍ക്കിരയായ കുട്ടികളെക്കുറിച്ചാണ് ഇത്തവണ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. നമുക്ക് ചുറ്റും കുട്ടികള്‍ അത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നത് തന്നെ ഞെട്ടിക്കുന്നുവെന്നും മരിച്ചവര്‍ക്ക് തന്റെ കണ്ണീര്‍ പ്രണാമമെന്നും ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍.

‘മൂന്ന് വയസ്സും ആറും, പത്ത് വയസ്സുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവര്‍ തകര്‍ന്ന് പോവുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ഇതെന്തൊരു ലോകമാണ്. കുട്ടികള്‍ അത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്.

പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി, പണ്ട് ഗുണദോഷിക്കലാണെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ്, നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്.

താന്‍ പീഢിപ്പിക്കപ്പെടുന്ന വിവരം പുറംലോകത്തോട് പറയാന്‍ പോലുമാവാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളുടെ മുഖം എന്റെയുള്ളില്‍ നിറയുന്നുണ്ട്. അവരെ ആരാണ് രക്ഷിക്കുക? അവര്‍ക്ക് ആരാണ് വെളിച്ചവും സ്വാന്ത്വനവുമാവുക? ഞാന്‍ എന്നോടു തന്നെ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നു.. പക്ഷെ ഉത്തരം ലഭിക്കുന്നില്ല..’

മോഹന്‍ ലാലിന്റെ ബ്ലോഗ്‌- https://goo.gl/LpPO9j

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍