UPDATES

മോഹന്‍ലാല്‍ മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡറാവും

അഴിമുഖം പ്രതിനിധി 

ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒപ്പുവച്ചു.

മസ്തിഷ്കമരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃത സഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാത്ത ആയിരക്കണക്കിനു പേര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. “ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്സ്” എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍