UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീയറ്ററുകളില്‍ ദേശീയ ഗാനം വയ്ക്കുന്നത് നല്ല കാര്യം: മോഹന്‍ലാല്‍

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സിനിമയോടുള്ള ആദരവ് കൂടിയാണെന്നും മോന്‍ലാല്‍ അഭിപ്രായപ്പെട്ടു

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട കാര്യമല്ലെന്ന് മോഹന്‍ലാല്‍. സിനിമയോടുള്ള ആദരവ് കൂടിയാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടെഴുതിയ ബ്ലോഗിന്റെ പേരില്‍ ലാല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാന വിവാദത്തിലും നിലപാട് പരസ്യമാക്കിയത്. യാത്രകളും തിരക്കുകളും ഉള്ളതിനാല്‍ ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പുതിയ ചിത്രത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ലാല്‍ എത്തുന്നത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്നും ലാല്‍ പറഞ്ഞു. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍