UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നൊരു ഡബ്‌സ്മാഷ്

അഴിമുഖം പ്രതിനിധി

കിലുക്കത്തിലെ ഡയലോഗുകള്‍ ഡബ്‌സ്മാഷുകളിലെ സ്ഥിരം ഐറ്റമാണ്. കിലുക്കം മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയദര്‍ശന്‍ തന്നെ സിനിമയിലെ ഒരു ഡയലോഗ് ഡബ്‌സ്മാഷ് ആക്കി എത്തിയിരിക്കുകയാണ്. ഒപ്പം ഒരാള്‍ കൂടിയുണ്ട്, സാക്ഷാല്‍ മോഹന്‍ ലാല്‍!

പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ പുതിയ സിനിമയായ ഒപ്പത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഇങ്ങനെയൊരു ഡബ്‌സ്മാഷുമായി ഇരുവരും എത്തിയിരിക്കുന്നത്. ഇതിലൊരു മത്സരവുമുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കുട്ടുകെട്ടിലെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയിലെ ഡയലോഗുകള്‍ ഡബ്‌സ്മാഷാക്കി ഒപ്പത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുക. ഏറ്റവും മികച്ചതിന് സമ്മാനമുണ്ട്…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍