UPDATES

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം

അഴിമുഖം പ്രതിനിധി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസില്‍ അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചത്. ഏലൂര്‍ സ്വദേശി എഎ പൗലോസിന്റെ ഹര്‍ജി പരിഗണിച്ചാണ് മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും അന്വേഷണമുണ്ട്.

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിനാണ് മോഹന്‍ലാലിനെതിരെ വിജിലന്‍സ് നടപടി. ആദായ നികുതി വകുപ്പ് മുമ്പ്‌ നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പത്തോളം പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

കോടനാട് വനംവകുപ്പ് അധികൃതര്‍ നേരത്തെ മോഹന്‍ലാലിനെതിരെ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്ന. തിരുവഞ്ചൂരിനെ ഒന്നാം പ്രതിയാക്കിയാണ് എഎ പൗലോസ് പരാതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍