UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍ജദാരോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

അഴിമുഖം പ്രതിനിധി 

ഹൃത്വിക് റോഷന്‍ നായകനാകുന്ന  മോഹന്‍ജദാരോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഹൃത്വിക് റോഷന്‍ തന്നെയാണ് ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. ബിസി 2600ലെ സാംസ്‌കാരിക പൈതൃകമായ മോഹന്‍ജദാരോയെ കുറിച്ചാണ് അസുതോഷ് ഗവാരിക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.

പൂജാ ഹെഡ്ഗേ നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അണിനിരക്കുന്നു. സിദ്ധാര്‍ത്ഥ് കപൂറും സുനിത ഗവാരികറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്  എആര്‍ റഹ്മാനാണ്. ഓഗസ്റ്റ് 12 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഷന്‍ പോസ്റ്റര്‍ കാണാം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍