UPDATES

ഓടുന്ന ബസില്‍ പീഢനശ്രമം എതിര്‍ത്ത അമ്മയേയും മകളെയും പുറത്തേക്ക് വലിച്ചെറിഞ്ഞു, മകള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

അമൃത്സറില്‍ ഓടുന്ന ബസില്‍വെച്ച് അമ്മയെയും മകളെയും പീഢിപ്പിക്കാന്‍ ശ്രമം. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അമ്മയെയും മകളെയും അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ മകള്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് കമ്പനിയുടെ ബസിലാണ് പീഡനശ്രമം. ബാഗാപുരാനാ റോഡിലോടുന്ന ബസിലാണ് സംഭവം. 13 കാരിയായ അമന്‍ ദീപ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. 38കാരിയായ കുട്ടിയുടെ അമ്മ ശിന്ദര്‍ കൗറാണ് ഗുരുതരാവസ്ഥയിലുള്ളത്. 

ബസില്‍ കയറിയ ഉടനെ പെണ്‍കുട്ടിയെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ചെന്ന അമ്മയ്ക്കുനേരെയും പീഢനശ്രമം ഉണ്ടായി. എന്നാല്‍ ഇരുവരെയും സഹായിക്കാന്‍ ആരും തയ്യാറായില്ലെന്നും ബസ് ജീവനക്കാര്‍ അക്രമികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്. ഇവര്‍ ആവശ്യപ്പെട്ടിട്ട് ബസ് നിര്‍ത്താന്‍പോലും ഡ്രൈവര്‍ തയ്യാറായില്ല. തങ്ങള്‍ക്കെതിരെയുള്ള പീഢനശ്രമം ശക്തമായി ഇരുവരും എതിര്‍ത്തതോടെ ബസ് ഒരു വളപ്പില്‍ എത്തിയപ്പോള്‍ ഇരുവരെയും റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്. ചെറിയ ബോധം വന്നപ്പോള്‍ അമ്മ ശിന്ദര്‍ കൗറാണ് തങ്ങള്‍ക്ക് നേരിട്ട ദുരവസ്ഥയെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞത്. ഇവരെ പീഢിപ്പാക്കാന്‍ ശ്രമിച്ചവരും ബസ് ജീവനക്കാരും ഒളിവില്‍ പോയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍