UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അണ്ടിക്കോട് ഹയാത്തുള്‍ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി ഷമീര്‍ അഷ്ഹരിയെയാണ് എലത്തൂര്‍ പൊലീസ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.

മദ്രസകളില്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും പീഡിപ്പിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിപി റജീനയെന്ന മാധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയായിരുന്നു. മദ്രസകളില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നില്ലെന്ന വാദവുമായിട്ടായിരുന്നു റജീനയെ ആക്രമിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് സിനിമാ സംവിധായകനായ അലി അക്ബര്‍ താന്‍ മദ്രസയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പീഡിപ്പിച്ച അധ്യാപകന്‍ ജീവിച്ചിരിപ്പുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍