UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മോഷണം പോയ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് ‘ദ മോണ ലിസ’ കണ്ടെടുത്തു

Avatar

1913 ഡിസംബര്‍ 11

1911-ല്‍ പാരീസിലെ ലൗവ്രെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് ‘ദ മോണ ലിസ’, 1913 ഡിസംബര്‍ പതിനൊന്നിന് ഇറ്റാലിയ വെയ്റ്റര്‍ വിന്‍സെന്‍സോ പെറുഗ്യയുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്തു. നേരത്തെ ലൗവ്രെയില്‍ ജോലി ചെയ്തിരുന്ന പെറുഗ്യയ, 1911 ഓഗസ്റ്റ് 11-ന് മ്യൂസിയം കാവല്‍ക്കാരുടെ വേഷം ധരിച്ച ഒരു സംഘത്തോടൊപ്പം ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നു. ഈ അമൂല്യനിധിയുടെ മോഷണം വലിയ മാധ്യമ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. മറ്റുള്ളവരെപ്പോലെ തന്നെ പോലീസും ആശയക്കുഴപ്പത്തിലായിരുന്നു.

ലിയാനാര്‍ഡോ ഡാവിഞ്ചി വരച്ച, ല ജിയോകോണ്‍ഡ എന്നുകൂടി അറിയപ്പെടുന്ന മോണ ലിസ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്. അവരെ തിരിച്ചറിയാനും അവരുടെ ചിരിയുടെ സൂചകം അറിയാനും എന്തുകൊണ്ടാണ് അവര്‍ക്ക് പുരികം ഇല്ലാത്തത് എന്ന് കണ്ടെത്താനും വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമാണ് ചിലവഴിക്കപ്പെട്ടത്. 1516ല്‍ ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവ് ലിയോനാര്‍ഡോ ഫ്രാന്‍സിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം തന്റെ ചിത്രവും ഒപ്പം കൊണ്ടുപോയി. ചിത്രം വാങ്ങിയ രാജാവ്, ഫ്രഞ്ച് വിപ്ലവക്കാലത്ത് അത് ലൗവ്രെയില്‍ സൂക്ഷിച്ചു. തന്റെ കിടക്കമുറിയില്‍ തൂക്കുന്നതിനായി നെപ്പോളിയന്‍ ചിത്രം കൊണ്ടുപോയെങ്കിലും പിന്നീടത് അത് ലൗവ്രെയ്ക്ക് മടക്കി നല്‍കുകയായിരുന്നു.

മോണ ലിസ-യുടെ മോഷ്ടാവ്/വീഡിയോ

1911 ഓഗസ്റ്റ് 21-ന് പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കും ഇടയ്ക്കാണ് മോഷണം നടന്നത്. തിങ്കളാഴ്ച ലൗവ്രെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാറില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍, ലൗവ്രെയിലെ ജീവനക്കാര്‍, ചിത്രങ്ങള്‍ പകര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മാത്രമാണ് അന്ന് പ്രവേശനം ലഭിക്കുക. മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന ചൊവ്വാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. അന്ന രാവിലെ പതിനൊന്ന് മണിയോടെ മോണ ലിസയുടെ ഒഴിഞ്ഞ ചട്ടക്കൂട് ഒരു പടിക്കെട്ടിനടുത്തു നിന്നും ഒരു ലൗവ്രെ ജീവനക്കാരന്‍ കണ്ടെത്തി. മ്യൂസിയം അധികൃതര്‍ നടത്തിയ തിരച്ചിലിന് ശേഷം പോലീസിനെ വിളിച്ചു. പരമ്പരാഗത ചിത്രകലയും വിമര്‍ശകരായ ആധുനിക ചിത്രകാരന്മാരാവും മോഷണത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തിലുള്ള ധാരണ. അവാന്തെ ഗ്രേഡ് കവിയും നാടകകൃത്തുമായ ഗ്യുല്ലെമെ അപ്പോലിനെയറെ അറസ്റ്റ് ചെയ്യുകയും ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. പ്രമുഖ ക്യൂബിസ്റ്റ് ചിത്രകാരനായിരുന്ന പാബ്ലോ പിക്കാസോവായിരുന്നു സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പിന്നീടുണ്ടായിരുന്നതെങ്കിലും അദ്ദേഹത്തിനെതിരെ ഒരു തെളിവും ഉണ്ടായിരുന്നില്ല.

അഞ്ചടി മൂന്നിഞ്ചാണ് വിസെന്‍സോ പെറുഗ്യയുടെ പൊക്കമെന്ന് പോലീസ് രേഖകള്‍ പറയുന്നു. താരതമ്യേന ചെറിയ ചിത്രമാണ് മോണ ലിസയെങ്കിലും 21’ത30′ വലിപ്പമുളള ചിത്രം അയാളെ പോലെ ചെറിയ ഒരു മനുഷ്യന്റെ കുപ്പായത്തിനുള്ളില്‍ ഒളിപ്പിക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമായിരുന്നു. തന്റെ മേല്‍ക്കുപ്പായം ഊരി അതിനുള്ളില്‍ ചിത്രം പൊതിഞ്ഞ് കക്ഷത്ത് വച്ച് വെളിയിലേക്ക് കൊണ്ടുപോവുക എന്നതായിരുന്നു മറ്റൊരു സാധ്യത. അയാള്‍ ചെയ്തതും അതുതന്നെയായിരുന്നു. തന്റെ മുറിയിലുള്ള ഒരു മേശയില്‍ ചിത്രം വിരിച്ച ശേഷം ഒരു തുണികൊണ്ട് മൂടിയിടുകയാണ് പെറുഗ്യയ ആദ്യം ചെയ്തത്. പിന്നീട് ചിത്രം ഒളിപ്പിക്കുന്നതിനായി അടിത്തട്ടില്ലാത്ത ഒരു മരപ്പെട്ടി അയാള്‍ നിര്‍മ്മിച്ചു. ലിയാനാര്‍ഡോ വിന്‍സെന്‍സോ എന്ന് സ്വയം വിളിക്കുന്ന പെറുഗ്യയ 1913 നവംബറില്‍ ഫ്‌ളോറന്‍സിലെ ഒരു ചിത്രകല വ്യാപാരിയായ ആല്‍ഫ്രെഡോ ജെറിയെ വിളിച്ച് 5,00,000 ലിറയ്ക്ക് ചിത്രം ഇറ്റലിയില്‍ എത്തിക്കാം എന്ന് പറയുന്നതുവരെ മോണ ലിസയെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത മാസം കൃത്രിമ അടിത്തട്ടുള്ള ഒരു പെട്ടിയില്‍ ചിത്രവും സൂക്ഷിച്ച് അയാള്‍ ഫ്‌ലോറന്‍സിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഒരു ഹോട്ടലില്‍ മുറിയെടുത്ത ശേഷം പെറുഗ്യയ ചിത്രം ജെറിയുടെ ഗ്യാലറിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്കായി ചിത്രം തന്റെ പക്കല്‍ സൂക്ഷിയ്ക്കാന്‍ പെറുഗ്യയെ കൊണ്ട് സമ്മതിപ്പിക്കാന്‍ ജെറിക്ക് സാധിച്ചു. അടുത്ത ദിവസം പോലീസ് പെറുഗ്യയെ അറസ്റ്റ് ചെയ്തു. മോണ ലിസ വീണ്ടെടുക്കപ്പെട്ട ശേഷം ഇറ്റലിയില്‍ മോഷണക്കുറ്റം ചുമത്തപ്പെട്ട പെറുഗ്യയ്ക്ക് 14 മാസം തടവ് ലഭിച്ചു. ലൗവ്രെയിലേക്ക് മടക്കിക്കൊണ്ടു വന്ന മോണ ലിസ, ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് കണ്ണാടിയുടെ ആവരണത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍