UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണമാണ് രാഷ്ട്രീയം; മമത ബാനര്‍ജി

അദ്വാനി രാഷ്ട്രപതിയായാല്‍ സന്തോഷം

മണിപ്പൂര്‍ പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണമാണ് രാഷ്ട്രീയം തീരുമാനിക്കുന്നതെന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഒരു ബംഗാളി ചാനലിനു കൊടുത്ത അഭിമുഖത്തിനിടയിലാണു മമത ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. മണിപ്പൂരില്‍ തൃണമൂല്‍ എംഎല്‍എ ബിജെപിയെ പിന്തുണച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടിയായി, മണിപ്പൂര്‍ പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണമാണു രാഷ്ട്രീയം തീരുമാനിക്കുന്നതെന്നും ആ എഎല്‍എ യെ തനിക്ക് അറിയുകപോലും ഇല്ലെന്നും മമത പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ബിജെപി വിജയത്തില്‍ കള്ളത്തരമുണ്ടെന്നും മമത ആരോപിച്ചു. അഖിലേഷ് യാദവോ കോണ്‍ഗ്രസോ ഇവിഎം മെഷീനുകള്‍ക്കെതിരേ പരാതി കൊടുക്കാതിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും മമത പറഞ്ഞു. കോടതിയെ സമീപിക്കണമെന്നാണ് മമത ആവശ്യപ്പെടുന്നത്. ആര്‍എസ്എസ്സിനെയും ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വിമര്‍ശിച്ച മമത ബാനര്‍ജി രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്വാനി വന്നാല്‍ താന്‍ സന്തോഷത്തോടെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. അദ്വാനിക്കു പകരം വിദേശകാര്യമന്ത്രി സുഷമ സ്വരാജോ,ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനോ രാഷ്ട്രപതിയായലും താന്‍ പിന്തുണയ്ക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍