UPDATES

കുരങ്ങ്പനി; തിരുവനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ കുരങ്ങു പനിയും മരണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. പനി പ്രതിരോധിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം.

നേരത്തെ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് യോഗം നടത്തിയിരുന്നെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായിരുന്നില്ല. പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മരണവും രോഗവും വര്‍ദ്ധിക്കുന്നതായാണ് കണക്ക്.

വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഇതുവരെ ഏഴ് പേർ മരിച്ചിട്ടുണ്ട്. അതിനിടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പനി വ്യാപിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യവും കൂടി യോഗത്തിൽ വിലയിരുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍