UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലവര്‍ഷം വൈകും, ജൂണ്‍ ഏഴിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അഴിമുഖം പ്രതിനിധി

കേരളത്തില്‍ കാലവര്‍ഷം എത്താന്‍ ഒരാഴ്ച്ച വൈകും. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഏഴിനേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കാലവര്‍ഷം വൈകിയേ എത്തുകയുള്ളൂ. എന്നാല്‍ ഈ പ്രവചനത്തില്‍ നാലു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.

കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ 2015-ല്‍ മാത്രമാണ് കാലവര്‍ഷ പ്രവചനം കൃത്യമായിട്ടുള്ളൂ. കാലവര്‍ഷം വൈകുന്നത് അസാധാരണമായ സംഗതിയല്ലെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോഡ് പറയുന്നു. എന്നാല്‍ വരുംദിവസങ്ങള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥ പ്രവചന രംഗത്തെ സ്വകാര്യ കമ്പനിയായ സ്‌കൈമെറ്റ് കേരളത്തില്‍ കാലവര്‍ഷം മെയ് 28-നും 30-നും ഇടയില്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സാധാരണയില്‍ കൂടുതല്‍ മഴ ഈ വര്‍ഷം ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍