UPDATES

മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 47 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദങ്ങളെ മറികടന്ന്, പതിവ് പോലെ ഇത്തവണയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിരോധനകാലത്ത് കായലിലും ട്രോളിങ് അനുവദിക്കില്ല. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങാന്‍ അനുമതിയുണ്ട്. മത്സ്യബന്ധനത്തിനിറങ്ങുന്ന യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കരയിലും കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍