കഴിഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന മത്സരങ്ങലിലെ പരാജയമാണ് ഓസിസ് ക്രിക്കറ്റ് അധികൃതരെ താരങ്ങള്‍ക്ക് പ്രത്യേക സ്പിന്‍ ബൗളിംഗ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബൗളിങ് കണ്‍സള്‍ട്ടന്റായി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ എത്തുന്നു. കഴിഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന മത്സരങ്ങളിലെ പരാജയമാണ് ഓസിസ് ക്രിക്കറ്റ് അധികൃതരെ താരങ്ങള്‍ക്ക് പ്രത്യേക സ്പിന്‍ ബൗളിംഗ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പാറ്റ് ഹൊവാര്‍ഡിന്റെ നിര്‍ദേശമായിരുന്നു പനേസറിനെ നിയമിക്കാന്‍ കാരണം.
കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ശീലങ്കന്‍ പര്യടനത്തിനും ഓസ്ട്രേലിയ ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണം നല്ല സ്പിന്‍ ബൗളറുമാരുടെ അഭാവമായിരുന്നു. ഇത്തവണത്തെ ഇന്ത്യന്‍ പര്യടനത്തിന് ആ കുറവ് നികത്താനും ഓസിസ് ടീമിന്റെ സ്പിന്‍ ബൗളിങ് മേഖല ശക്തിപ്പെടുത്താന്‍ പനേസര്‍ ഈ ആഴ്ചതന്നെ ചുമതലയേല്‍ക്കുമെന്നാണ് വിവരം.
ഇടംകൈയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫും ഓപ്പണിങ് ബാറ്റ്സ്മാന്‍ മാറ്റ് റെന്‍ഷോയ്ക്കുമായിരിക്കും പനസേര്‍ പ്രധാനമായും പരിശീലനം നല്‍കുക. ഇംഗ്ലണ്ടിനായി 50 ടെസ്റ്റ് കളിച്ച പനേസറിന്റെ പിന്‍ബലത്തിലായിരുന്നു ഇംഗ്ലണ്ട് 2012-13 സീസണിലെ ഇന്ത്യന്‍ പര്യടനത്തില്‍ വിജയിച്ചത്. ആ പരമ്പരയില്‍ 17 വിക്കറ്റ് വീഴ്ത്തിയ പനേസറിന്റെ പ്രകടനമായിരുന്നു ഇന്ത്യയെ തകര്‍ത്തത്.