UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രനില്‍ സൗരക്കൊടുങ്കാറ്റ്: അഗ്നിസ്ഫുലിംഗങ്ങള്‍, മണ്ണുരുകല്‍

സൗരക്കാറ്റുവഴി ചന്ദ്രനിലെ സ്ഥിര നിഴല്‍ പ്രദേശങ്ങളും സമാനമായി ഉരുകുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുമെന്ന് കണ്ടെത്തല്‍.

ചന്ദ്രന്‍ ധ്രുവങ്ങള്‍ക്ക് സമീപമുള്ള സ്ഥിരമായി നിഴല്‍ മൂടിയ പ്രദേശങ്ങളില്‍ ശക്തമായ സൗരക്കാറ്റുമൂലം സ്വതവേ തണുത്തുറഞ്ഞ പ്രതലം ചൂടു പിടിക്കാമെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍. ഇത് ചില അഗ്നിസ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കാനും അതുവഴി ചന്ദനിലെ മണ്ണിനെ ഉരുക്കാനും ശേഷിയുള്ളതാണെന്നും നാസ നടത്തിയ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ പരിവര്‍ത്തനം കൂടുതല്‍ പഠനങ്ങളിലൂടെ വ്യക്തമാകുമെന്നും ചന്ദ്രന്റെ ചരിത്രത്തെയും സൗരയൂഥത്തെയും കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് ഉപകരിക്കുമെന്നുമാണ് ഗവേഷക ലോകത്തിന്റെ നിഗമനം.

ചെറിയ ഉല്‍ക്കകള്‍ സ്ഥിരമായി ചന്ദ്രന്റെ ഉപരിതലത്തിലുള്ള റിഗോലിത്ത് എന്ന് വിളിക്കപ്പെടുന്ന പൊടിപടലങ്ങത്തെയും പാറകളെയും ഇളക്കി മറിക്കാറുണ്ട്. ഇതില്‍ പത്തുശതമാനം ഉരുകുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുകയാണ് പതിവെന്ന് യുഎസിലെ ന്യൂഹാംസ്‌ഷെയര്‍ സര്‍വലാശാലയിലെ ആന്‍ഡ്ര്യൂ ജോര്‍ദാന്‍ പറയുന്നു. സൗരക്കാറ്റുവഴി ചന്ദ്രനിലെ സ്ഥിര നിഴല്‍ പ്രദേശങ്ങളും സമാനമായി ഉരുകുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുമെന്ന് കണ്ടെത്താന്‍ സാധിച്ചതായി ജോര്‍ദാന്‍ പറഞ്ഞു. സ്‌ഫോടനാത്മകമായ സൗര പ്രവര്‍ത്തനങ്ങള്‍ അതീവ ഊര്‍ജ്ജസ്വലവും വൈദ്യൂതീകരിക്കപ്പെട്ടതുമായ പദാര്‍ത്ഥങ്ങളെ ബഹിരാകാശത്തിലേക്ക് പൊട്ടിച്ചുവിടുന്നു. ഇത്തരം വികരിണങ്ങളില്‍ നിന്നും ഭൂമിയുടെ വായുമണ്ഡലമാണ് നമ്മെ രക്ഷിക്കുന്നത്. എന്നാല്‍ വായുമണ്ഡലമില്ലാത്ത ചന്ദ്രനിലേക്ക് ഇവ നേരെ പതിക്കുന്നു. ഐയോണുകളും ഇലക്ട്രോണുകളും അടങ്ങിയതാണ് ഇത്തരം പദാര്‍ത്ഥങ്ങള്‍. ഇവയില്‍ ചില പദാര്‍ത്ഥങ്ങള്‍ പ്രതലത്തോട് ചേര്‍ന്ന് നിലയുറപ്പിക്കുമ്പോള്‍ മറ്റ് ചിലവ കൂടുതല്‍ അഗാധതലങ്ങളിലേക്ക് പോകുന്നു.

സ്ഥിര നിഴല്‍ പ്രദേശങ്ങള്‍ തണുത്തുറഞ്ഞിരിക്കുന്നതിനാല്‍ റിഗോലിത്തുകള്‍ അങ്ങേയറ്റം വൈദ്യുതി അചാലകങ്ങളായി (non-conductor of electricity) നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ, കടുത്ത സൗരക്കാറ്റുകള്‍ അനുഭവപ്പെടുമ്പോഴും ഊര്‍ജ്ജ പ്രവാഹത്തിന്റെ വേഗം കുറയ്ക്കാന്‍ റിഗോലിത്തുകള്‍ക്ക് സാധിക്കുന്നു. അതിനാല്‍ തന്നെ വലിയ വിസ്‌ഫോടനങ്ങള്‍ സംഭവിക്കുന്നില്ല. എന്നാല്‍ ഈ പ്രതിഭാസം നീണ്ടുനില്‍ക്കുന്നത് റിഗോലിത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. ഏതായാലും സൗരയൂഥ പഠനങ്ങളില്‍ ഒരു പുതിയ വഴിത്തിരിവായിരിക്കും ഈ കണ്ടെത്തല്‍ എന്നാല്‍ ഐകാറസ് എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍