UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴീക്കല്‍ സദാചാര ഗുണ്ടായിസം: യുവാവ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

അട്ടപ്പാടി സ്വദേശി അനീഷിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്

കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിനിരയായ ജീവനൊടുക്കിയ യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരിക്കൊപ്പമിരുന്നതിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ അട്ടപ്പാടി സ്വദേശി അനീഷിനെയാണ് (23) ഇന്നലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേയില്‍ അനീഷിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും അഴീക്കല്‍ ബീച്ചില്‍ വച്ച് അഞ്ചുപേരടങ്ങുന്ന സംഘം സംഘം ആക്രമിക്കുകയും മോശമായി പെരുമാറുകയും ഇരുവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്‌തെന്ന് കരുതുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ്‌ അട്ടപ്പാടി കാരറയിലെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവം പുറത്തറിയുകയും മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ചെയ്തതിനെതുടര്‍ന്ന് സദാചാരാ ഗുണ്ടായിസം നടത്തിയ പ്രതികളായ അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

തെറ്റായ അടിക്കുറിപ്പുകളോട് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച് പെണ്‍കുട്ടിയെയും യുവാവിനെയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് മുമ്പ് തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ഇരുവരും പറഞ്ഞിരുന്നു. നാട്ടുകാര്‍ ദൃശ്യങ്ങളിലെ പല കാര്യങ്ങള്‍ ചോദിച്ചതിനെത്തുടര്‍ന്ന് അനീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിയിരുന്നുവെന്നാണ് അറിയുന്നത്.

പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കല്‍, അനുവാദമില്ലാതെ സ്ത്രീയുടെ ചിത്രങ്ങളെടുക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍