UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാണോ പ്രധാനമന്ത്രിയെ കാണുമ്പോഴുള്ള വേഷം? പ്രിയങ്ക ചോപ്രയ്ക്ക് സദാചാര ക്ലാസ്‌

മാന്യമായ വസ്ത്രം ധരിച്ചില്ലെന്നതാണു കുറ്റം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ബെര്‍ലിനില്‍ കൂടിക്കണ്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. തന്റെ ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണു മോദി ജര്‍മനിയില്‍ എത്തിയത്. ഇതേസമയം തന്നെ തന്റെ ആദ്യ ഹോളിവുഡ് സിനിമയായ ബേവാച്ചിന്റെ പ്രചരാണര്‍ത്ഥം പ്രിയങ്കയും അവിടെയുണ്ടായിരുന്നു. അങ്ങനെയാണ് ബര്‍ലിനില്‍വച്ച് ഇരുവരും കൂടിക്കണ്ടത്. സ്വഭാവികമായും തനിക്കു കിട്ടിയ അസുലഭ അവസരത്തിന്റെ സന്തോഷം പങ്കിടാന്‍ മോദിയുമൊത്ത് ഇരിക്കുന്ന ചിത്രം പ്രിയങ്ക ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ടുപേര്‍ ഒരുമിച്ചുള്ള ഒരു ചിത്രത്തിന് ഒത്തിരി ലൈക്കുകളും കമന്റുകളും കിട്ടുമെന്നായിരിക്കാം ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയങ്ക വിചാരിച്ചത്. പക്ഷേ സംഭവിച്ചത് കുറച്ച് വ്യത്യസ്തമായ കാര്യങ്ങള്‍ ആണെന്നു മാത്രം.

ആളുകളുടെ ഇഷ്ടം പ്രതീക്ഷിച്ച പ്രിയങ്കയ്ക്ക് കിട്ടിയതാകട്ടെ സദാചാര ക്ലാസുകള്‍. കാരണം, പ്രിയങ്കയുടെ വസ്ത്രധാരണരീതി തന്നെ. പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടിയുടുപ്പും ഇട്ട് കാലിന്മേല്‍ കാലും കയറ്റിയിരുന്ന പ്രിയങ്കയ്ക്ക് മര്യാദയറിയില്ലെന്നും പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ ആറിയില്ലെന്നുമായിരുന്നു സദാചാരക്കാരുടെ പരാതി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ടായിരിക്കണം എന്ന് ഒരാള്‍, പ്രധാനമന്ത്രിയോട് ബഹുമാനം കാണിക്കാണമെന്ന് മറ്റൊരാള്‍, പ്രധാനമന്ത്രിയെ കാണുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നു വേറൊരാള്‍…ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

പ്രിയങ്കയ്ക്ക് ഭാരതീയ സംസ്‌കാരം അറിയില്ലെന്നും മുതിര്‍ന്നവരുടെ മുന്നില്‍ ഇരിക്കുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും അറിയില്ലെന്നുമാണ് ഒരാരോപണം. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായ സാരിയോ അല്ലെങ്കില്‍ കുറച്ചുകൂടി മാന്യമായ മറ്റൊരു വസ്ത്രമോ ധരിച്ചുകൂടായിരുന്നോ എന്നാണ് ഒരുപദേശം. ഇന്ത്യന്‍ പ്രധാനമന്ത്രിക്കു മുന്നില്‍ ഇരിക്കുമ്പോള്‍ ഇന്ത്യന്‍ വസ്ത്രം തന്നെ ധരിക്കണമെന്നായിരുന്നു മറ്റൊരോര്‍മപ്പെടുത്തല്‍, പ്രിയങ്കയ്ക്ക് കോമണ്‍സെന്‍സ് എന്നൊരു സാധനമില്ലാതെ പോയെന്ന പരിഹാസവുമുണ്ട്…

ഏറെ സന്തോഷത്തോടെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ നടക്കുന്ന ഇത്തരം സദാചാര ക്ലാസുകള്‍ പ്രിയങ്ക കണ്ടുകാണുമോ, തന്റെ തെറ്റിനു മാപ്പു പറയുമോ അതോ വിമര്‍ശനങ്ങളായി കണ്ടു മറുപടി പറയുമോ എന്നാണു സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നത്.

അതേസമയം പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയ മോദിക്കും ആവശ്യംപോലെ വിമര്‍ശനം കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ കര്‍ക്ഷകര്‍ ആഴ്ചകളോളം ഡല്‍ഹിയില്‍ വന്നു സമരം ചെയ്തിട്ടും കിട്ടാത്ത ഭാഗ്യമാണ് പ്രിയങ്കയ്ക്ക് കിട്ടിയതെന്നാണ് അതിലെ ഒരു പരിഹാസം നിങ്ങള്‍ തമ്മിലുള്ള അടുത്ത മീറ്റിംഗില്‍ ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളെക്കുറിച്ചും അവിടെ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും പ്രധാനമന്ത്രിയോടൊന്നു സൂചിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ചിലര്‍ പ്രിയങ്കയോട് നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍