UPDATES

തൃശ്ശൂരിൽ സദാചാരഗുണ്ടകൾ യുവാവിനെ മർദ്ദിച്ചുകൊന്നു

അഴിമുഖം പ്രതിനിധി

തൃശ്ശൂർ ജില്ലയിൽ വീണ്ടും സദാചാരക്കൊല. ചാവക്കാട് അഞ്ചങ്ങാടിയിലാണ് സദാചാര ഗുണ്ടായിസം കാട്ടി ഒരുസംഘമാളുകൾ യുവാവിനെ അടിച്ചുകൊന്നത്. അഞ്ചങ്ങാടി സ്വദേശി പുതിയേടത്ത് മാമുട്ടിയുടെ മകന്‍ സവാഹിര്‍ ആണ് കൊല്ലപ്പെട്ടത്. 27 വയസ്സായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സദാചാരപോലീസ് ചമഞ്ഞെത്തിയ നാട്ടുകാർ യുവാവിനെ ഒരു വീട്ടിനടുത്ത് നിന്നും വളഞ്ഞിട്ട് പിടികൂടി കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിന് ശേഷം പെട്ടി ഓട്ടോയിൽ ഇവർ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമദ്ധ്യേ യുവാവ് മരിക്കുകയായിരുന്നു. ഇതോടെ മൃതദേഹം ഉപേക്ഷിച്ച് സദാചാര ഗുണ്ടകൾ മുങ്ങി.

സംഭവത്തിൽ  ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മർദ്ദിച്ചവരിൽ 5 പേരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിന് മുൻപ് ജില്ലയിലെ കൊടുങ്ങല്ലൂരിൽ സദാചാര വിചാരണയെത്തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍