UPDATES

സ്വകാര്യ ട്രെയിനുകള്‍ വരുന്നു

അഴിമുഖം പ്രതിനിധി

യാത്രാ രംഗത്തും സ്വകാര്യ ട്രെയിനുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ. ഇന്ത്യയിലെ റെയില്‍വേ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ വേണ്ടി രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് സ്വകാര്യ ട്രെയിനുകള്‍ ആരംഭിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ചരക്ക് ഗതാഗത രംഗത്ത് സ്വകാര്യ ട്രെയിനുകള്‍ അനുവദിക്കണമെന്ന് നേരത്തെ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. 

അതേസമയം റെയില്‍വേ സ്വകാര്യവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശം സമിതി മുന്നോട്ടു വച്ചിട്ടില്ല. നീതി ആയോഗിലെ അംഗമായ ബിബേക് ദെബ്രോയ് ആണ് സമിതിയുടെ അധ്യക്ഷന്‍. റെയില്‍വേയുടെ സ്‌കൂളുകള്‍, ആശുപത്രികള്‍, കാറ്ററിംഗ് തുടങ്ങിയ സേവനങ്ങള്‍ നിര്‍ത്തലാക്കുകയോ മാറ്റുകയോ വേണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ട്രെയിനിലെ സുരക്ഷ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. റെയില്‍വേ ബജറ്റിന്റെ ആവശ്യമില്ലെന്നും സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍