UPDATES

ട്രെന്‍ഡിങ്ങ്

പ്രിയങ്കരം പൊതുവിദ്യാലയങ്ങള്‍; പ്രവേശനം തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനകം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കാല്‍ലക്ഷത്തിലേറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക്

2017-18 കാലത്ത് ഒന്നര ലക്ഷം കുട്ടികളാണ് വര്‍ധിച്ചതെങ്കില്‍ 2018-19 വര്‍ഷത്തില്‍ 1.80 കുട്ടികള്‍ പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി

കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ നടപടികള്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

അണ്‍ എയ്ഡഡ് മേഖലകളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടക്കുന്നത്. ഈ വര്‍ഷം പുതുതായി മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചുള്ള ക്രമാനുഗതമായ വര്‍ധനയാണ് ഇത്.

2017-18 കാലത്ത് ഒന്നര ലക്ഷം കുട്ടികളാണ് വര്‍ധിച്ചതെങ്കില്‍ 2018-19 വര്‍ഷത്തില്‍ 1.80 കുട്ടികള്‍ പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി.

പ്രവേശന നടപടികള്‍ ആരംഭിച്ച് ആദ്യ മൂന്ന് ദിവസത്തിനകം കാല്‍ലക്ഷത്തിലേറെ കുട്ടികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയെന്നാണ് കണക്കാക്കുന്നത്. ഒന്നാം ക്ലാസിലേക്കാണ് ഇത്രയും കുട്ടികള്‍ എത്തിയത്. ഒന്നാം ക്ലാസില്‍ 30,000 വിദ്യാര്‍ത്ഥികള്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ തവണ 2,71,813 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തിയത്.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. കുടൂതല്‍ ക്ലാസുകള്‍ ഹൈടെക്ക് ആക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയുമാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം 45,000 ക്ലാസുകള്‍ ഹൈടെക്ക് ക്ലാസുകളാക്കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രൈമറി ക്ലാസുകളും ഹൈടെക്ക് ആക്കാനുള്ള ശ്രമം ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അംഗീകാരം ഇല്ലാത്ത സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നവര്‍ക്ക് ടിസി ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

അതിനിടെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.

കൂടാതെ മധ്യവേനല്‍ അവധി ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സൗജന്യ യൂണിഫോമും എത്തിക്കാന്‍ കഴിഞ്ഞു. 8,43,509 വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ കൈത്തറി തുണിയാണ് ലഭ്യമാക്കുന്നത്.

Read More: സൌജന്യ യൂണിഫോം; വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ കൈത്തറി തുണി തയ്യാര്‍ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍