UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരവാദത്തിന് എതിരെ ഒരു ലക്ഷം ഇസ്ലാമിക പുരോഹിതര്‍ ഒപ്പിട്ട ഫത്വ

അഴിമുഖം പ്രതിനിധി

ഒരു ലക്ഷത്തിലധികം ഇസ്ലാമിക പണ്ഡിതരും നേതാക്കളും ചിന്തകരും അധ്യാപകരും ചേര്‍ന്ന് ബംഗ്ലാദേശിലെ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ ഫത്വ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മനുഷ്യന്റെ നല്ലതിനുവേണ്ടി സമാധാനം എന്ന ഫത്വ പുറപ്പെടുവിക്കുകയെന്ന ആശയവുമായി ഷോലകിയ ഈദ് ഗാഹിലെ ഖത്തീബായ ഫരിദുദ്ദീന്‍ മസൂദ് രംഗത്തു വന്നത്. ബംഗ്ലാദേശില്‍ ഫത്വയ്ക്കുള്ള സ്വാധീനത്തെ നിരാകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മസൂദ് പറയുന്നു. ഭീകരവാദത്തിന് എതിരെ പുരോഹിതന്‍മാര്‍ പ്രതികരിക്കുന്നത് ഫലപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകര സംഘടനകള്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് മറുപടിയായി ഖുറാനില്‍ നിന്നും ഖദീത്തില്‍ നിന്നുമുള്ള ഉത്തരങ്ങള്‍ നല്‍കികൊണ്ടാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്ലാമിക നിയമം അനുസരിച്ചുള്ള ഉത്തരവാണ് ഫത്വ. കുറ്റകൃത്യങ്ങളേയും ഭീകരവാദത്തേയും ഇസ്ലാം പിന്തുണയ്ക്കുന്നു, ജനങ്ങളെ കണ്ണില്‍ചോരയില്ലാതെ കൊലപ്പെടുത്തുന്നത്, ഇസ്ലാമില്‍ ജിഹാദിനും ഭീകരവാദത്തിനും ഒരേ അര്‍ത്ഥമാണോയെന്ന വിഷയങ്ങള്‍ ഈ ഫത്വയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് ഈ ഫത്വയുടെ പ്രധാനഭാഗം ഉള്‍കൊള്ളുന്ന ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്യും.

ജൂണ്‍ 18-ന് ധാക്കയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ പുരോഹിതന്‍മാര്‍ ഔദ്യോഗികമായി ഫത്വ പുറപ്പെടുവിക്കും. ഈ ഫത്വയില്‍ ഒപ്പുവച്ചിട്ടുള്ള ഉലമമാര്‍ തങ്ങളുടെ പള്ളികളിലും മദ്രസകളിലും ഫത്വ വായിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളില്‍ യുവാക്കള്‍ വഴിതെറ്റിപ്പോകുന്നതിനാല്‍ ഫത്വയുടെ സന്ദേശം പ്രചരിക്കുന്നതിന് സോഷ്യല്‍ മീഡിയയേയും ഉപയോഗിക്കുമെന്നും മസൂദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍