UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ കമ്പനിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

അഴിമുഖം പ്രതിനിധി

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്ത റിങിംഗ് ബെല്‍സ് കമ്പനിയുടെ പ്രെമോട്ടര്‍ക്കും പ്രസിഡന്റിനും എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നോയിഡ ഫേസ് 3 പൊലീസ് സ്റ്റേഷനില്‍ ബിജെപി എംപി കിരിത് സോമയ്യ നല്‍കിയ പരാതിയില്‍ പ്രൊമോട്ടറായി മോഹിത് ഗോയലിനും പ്രസിഡന്റ് അശോക് ഛദ്ദയ്ക്കും എതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

എംപിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഫോണ്‍ നിര്‍മ്മാണ യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കമ്പനി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എംപി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍