അഴിമുഖം പ്രതിനിധി
സിക്ക വൈറസ് പരത്തുന്ന കൊതുകിനെ കണ്ടെത്തിയതായി ചിലിയുടെ ആരോഗ്യ മന്ത്രി പറഞ്ഞു. ഈഡിസ് ഈജിപ്തിയെന്ന കൊതുകിന്റെ സാന്നിദ്ധ്യം ചിലിയില്‍ സ്ഥിരീകരിച്ചു.
വളരെ ചെറിയ തലയും മസ്തിഷ്‌ക പ്രശ്‌നങ്ങളുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് കാരണം സിക്കായാണെന്ന് യുഎസ് ആരോഗ്യവൃത്തങ്ങളും അടുത്തിടെ പറഞ്ഞിരുന്നു.
ചിലിയുടെ തീരത്തു നിന്നും 3,500 കിലോമീറ്റര്‍ അകലെയുള്ള ഈസ്റ്റര്‍ ദ്വീപുകളിലാണ് ഈഡിസ് ഈജിപ്തിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.