UPDATES

വായിച്ചോ‌

ഭാരതമാതാവ് പ്രസവിച്ച കുഞ്ഞിന്റെ പേര് ‘ദി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ’

ദി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അന്‍വര്‍ അഹമ്മദാണ് ഇത് വരച്ചത്

ഈ കാര്‍ട്ടൂണ്‍ ജനിച്ചിട്ട് ഇന്നേക്ക് 68 വര്‍ഷമായി.ആദ്യ റിപ്പബ്ലിക്ക് ദിവസത്തിന് രണ്ടു ദിവസം മുമ്പ് 1950 ജനുവരി 24-നായിരുന്നു ഈ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചത്. ദി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അന്‍വര്‍ അഹമ്മദ് വിരലുകളിലൂടെയും ചിന്തകളിലൂടെയും എത്തിയ ഈ കാര്‍ട്ടൂണ്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മങ്ങാതെ നില്‍ക്കുകയാണ്.

കാര്‍ട്ടൂണിന്റെ ഉള്ളടക്കം ഇതാണ്- ആശുപത്രി മുറിയാണ് പശ്ചാത്തലം ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബ്ദേകര്‍ ഒരു കുട്ടിയെ തലോലിച്ച് നില്‍ക്കുന്ന ഡോക്ടര്‍. ഇടതുവശത്ത് നില്‍ക്കുന്ന നേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി. കാണാന്‍ വന്ന ബന്ധുജനങ്ങളായി ജവഹര്‍ലാല്‍ നെഹ്രു, ബാബു രാജേന്ദ്ര പ്രസാദ്, വല്ലഭായ് പട്ടേല്‍ തുടങ്ങിയവര്‍. ഇവരെല്ലാം ജനിച്ച കുഞ്ഞിനെ അകാംക്ഷയോടെ വീക്ഷിക്കുന്നു. കട്ടിലില്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീയായി ഭാരതമാതാവും. ഇതുതന്നെയല്ലേ ഇതിന് നല്‍കാന്‍ പറ്റിയ പേര് ‘ഭാരതമാതാവ് പ്രസവിച്ച കുഞ്ഞിന്റെ പേര് ദി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ’.

കൂടുതല്‍ അറിയാന്‍- https://goo.gl/P1Nxdm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍