UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മദര്‍ തെരേസയ്ക്ക്നൊബേല്‍ സമ്മാനം, തായ്‌പേയ് 101 ന് ഉയരത്തില്‍ റെക്കോര്‍ഡ്

Avatar

1979 ഒക്ടോബര്‍ 17
മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം.

അഗതികള്‍ക്കു വേണ്ടി ജീവിച്ച മദര്‍ തെരേസയുടെ സേവനങ്ങളെ ബഹുമാനിച്ചുകൊണ്ട് 1979 ഒക്ടോബര്‍ 17 ന് മദറിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപി ച്ചു. പാവങ്ങളുടെ സംരക്ഷണാര്‍ത്ഥം മദര്‍ സ്ഥാപിച്ച ചാരിറ്റബിള്‍ മിഷനറി ലോകമൊട്ടാകെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. വത്തിക്കാന്റെ അനുമതിയോടെ 1950 ഒക്ടോബര്‍ 7 നാണ് മദര്‍ അശരണസഹായര്‍ത്ഥം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കല്‍ക്കട്ടയിലെ തെരുവോരങ്ങളില്‍ കണ്ടെത്തിയ അശരണരും ആരോഗ്യഹീനരുമായ ജീവിതങ്ങള്‍ക്കുവേണ്ടി എളിയനിലയില്‍ തുടങ്ങിയ മദറിന്റെ ചാരിറ്റി പ്രവര്‍ത്തനം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നു.

അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചത് ഇന്ത്യയിലാണ്. 2003 ല്‍ മദര്‍ തെരേസ ദിവംഗതയായി. രക്തം കൊണ്ട് അല്‍ബേനിയക്കാരിയും പൗരത്വം കൊണ്ട് ഇന്ത്യക്കാരിയും വിശ്വാസം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്ന് ഒരിക്കല്‍ മദര്‍ പറയുകയുണ്ടായി. നിയോഗം കൊണ്ട് ഈ ലോകത്തിന്റെയും ഹൃദയം കൊണ്ട് ശേയുവിന്റെ ഹൃദത്തിന്റെയും ഭാഗമായി ഞാന്‍ മാറുന്നു എന്നായിരുന്നു മദര്‍ തന്നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നത്.

2003 ഒക്ടോബര്‍ 17
തായ്‌പേയ് 101 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകുന്നു

മലേഷ്യയിലെ പെട്രോണാസ് ടവറിനെ പിന്നിലാക്കി 2003 ഒക്ടോബര്‍ 17 ന് തായ്വാനിലെ തായ്‌പേയ് 101 ഗോപുരം സ്വന്തമാക്കി. പക്ഷേ ഈ നേട്ടം 2010 ല്‍ ദുബായിലെ ഖൂര്‍ജ് ഖലിഫ തകര്‍ത്തു. നിലവില്‍ ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുര്‍ജ് ഖലീഫയാണ്.

തായ്‌പേയ് 101 ഇപ്പോഴത്തെ കണക്കില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഉയരത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ യഥാക്രമം ഇവരാണ്- ബുര്‍ജ് ഖലിഫ, ദുബായ്-2717 അടി(828 മീറ്റര്‍), ഷാങ്ഹായ് ടവര്‍. ചൈന-2073 അടി(632 മീറ്റര്‍), മക്ക റോയല്‍ ക്ലോക്ക് ടവര്‍, സൗദി അറേബ്യ-1971 അടി(601 മീറ്റര്‍), വേള്‍ഡ് ട്രെയ്ഡ് ടവര്‍,ന്യുയോര്‍ക്ക്-1740 അടി(541 മീറ്റര്‍), തായ്‌പേയ്101, തായ്‌വാന്‍-1670 അടി(509 മീറ്റര്‍).

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍