UPDATES

മോട്ടോര്‍ വാഹന ഭേദഗതി: മുഖ്യമന്ത്രി ഉന്നത തലയോഗം വിളിക്കും, നാളെ മുതൽ വീണ്ടും വാഹന പരിശോധന

എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കുന്നത് ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നെന്നാണ് വിവരം.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉന്നത തല യോഗം വിളിക്കും. ശനിയാഴ്ച യോഗം വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കുന്നത് ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നെന്നാണ് വിവരം. മണിപ്പൂർ സംസ്ഥാനമാണ് ഇത്തരത്തിൽ നിമയവുമായി മുന്നോട്ട് പോവുന്നത്.

നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും പിന്നോട്ട് പോയതോടെയാണ് മുഖ്യമന്ത്രി തുടർ നടപടികൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടുന്നതിനുള്ള അനുമതി ഉപയോഗിച്ച് ഇടപെടാനാണ് നീക്കം. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളതെന്നാണ് വിവരം. അതിനാൽ പുതിയ നിയമപ്രകാരമുള്ള കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് സർക്കാർ ആലോചിക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അതിനിടെ, ഓണം പ്രമാണിച്ച് സംസ്ഥാനത്ത് താൽക്കാലികമായി നിർത്തി വച്ച മോട്ടോർ വാഹന പരിശോധന നാളെ മുതൽ വീണ്ടും തുടങ്ങും. എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍