UPDATES

ഓഫ് ബീറ്റ്

മോട്ടോ ജി മൂന്നാംതലമുറ ജലവിരോധി മോട്ടോ ജി മൂന്നാം തലമുറ; വെള്ളത്തില്‍ വീണാലും കുലുങ്ങില്ല

Avatar

രഘു സഖറിയാസ്‌

മോട്ടോറോള അവരുടെ മോട്ടോ ജി പതിപ്പിന്റെ മൂന്നാം തലമുറ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. വാട്ടര്‍ റെസിസ്റ്റന്റ് കൂടിയായ ഈ ഫോണ്‍ ജൂലായ് 28 നു അവരുടെ ഓണ്‍ലൈന്‍ റീട്ടൈല്‍ പാര്‍ട്ണറായ ഫ്‌ളിപ്‌ കാര്‍ട്ട്‌ (http://www.flipkart.com/moto-g3?otracker=hp_widget_banner_2_image ) വഴി തന്നെ ജനങ്ങളില്‍ എത്തിത്തുടങ്ങി.

4 ജി ഡ്യുവല്‍ സിമ്മില്‍ വരുന്നതിനോപ്പം IPX 7 എന്ന വാട്ടര്‍ റെസിസ്റ്റ് റേറ്റിംഗ് എന്നിവ ഉണ്ടെന്ന സവിശേഷത ഈ ഫോണിനുണ്ട്. വെള്ളത്തില്‍ വീണാലും ഒരു മീറ്റര്‍ വരെ ആഴത്തില്‍ 30 മിനുട്ടോളം നിങ്ങളുടെ ഫോണിനെ വെള്ളം കേറാതെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

മുന്‍ മോഡലിനെ അപേക്ഷിച്ച് മുന്‍ഭാഗത്തും സ്വിച്ചുകളിലും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എന്നാല്‍ ബാക്ക് കവറിനു ഒരു texture design നല്‍കിയതു ഫോണിന് നല്ല ഗ്രിപ്പ് നല്‍കുന്നുണ്ട്. 13 എം പി പിന്‍ ക്യാമറയും dual LED ഫ്‌ളാഷ്, മോട്ടോ ലോഗോ എന്നിവയാണ് പിന്‍ ഭാഗത്ത് ഉള്‍പെടുത്തിയിരിക്കുന്നത്.

കമ്പനി തന്നെ പുറത്തിറക്കിയിരിക്കുന്ന 10 വ്യത്യസ്ത നിറങ്ങളില്‍ ഉള്ള പിന്‍ കവറുകളും അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഉള്ള ഫ്‌ളിപ്പ് കവറുകളും ഇതോടൊപ്പം ആവശ്യാനുസരണം ഫ്‌ളിപ്കാര്‍ട്ടില്‍ തന്നെ ലഭ്യമാണ്. ഒറിജിനല്‍ കവര്‍ തന്നെ ഉപയോഗിച്ചാല്‍ മാത്രമേ വാട്ടര്‍ പ്രൂഫ് സൗകര്യം പൂര്‍ണമായി ലഭിക്കൂ എന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ട്.

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യാസം ഒന്നും തന്നെ വരുത്താതെ അഞ്ച് ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍ തന്നെയാണ് ഗോറില്ല ഗ്ലാസ് സംരക്ഷണയോടെ മൂന്നാം തലമുറയിലും ഉണ്ടാവുക. സ്‌നാപ് ഡ്രാഗന്‍ 410 (1.4 GHZ ക്വാഡ്‌കോര്‍) പ്രോസസ്സറില്‍ വരുന്ന ഫോണില്‍ ഒരു ജി ബി റാമോടു കൂടി വരുന്ന മോഡലില്‍ എട്ട് ജി ബി സ്റ്റോറേജും രണ്ട് ജി ബി റാമില്‍ വരുന്ന മോഡലില്‍ 16 ജി ബി സ്റ്റോറേജും ആവും ഉണ്ടാവുക. ആന്‍ഡ്രോയിഡ് 5.1.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തോടൊപ്പം രണ്ടു ഷേക്ക് കൊണ്ടു ഫ്‌ലാഷ് ലൈറ്റ് ഓണാക്കാനുള്ള ഉള്ള സൗകര്യം, ഫ്‌ളിപ്പ് ചെയുമ്പോള്‍ ക്യാമറ ഓണ്‍ ആക്കാന്‍ ഉള്ള സൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്യാമറയുടെ കാര്യത്തില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ചു പിന്‍ ക്യാമറ എട്ട് എം പി യില്‍ നിന്ന് 13 എം പി യിലേക്കും മുന്‍ ക്യാമറ രണ്ട് എം പി യില്‍ നിന്നും അഞ്ച് എം പി യിലേക്ക് ഉയര്‍ന്നിട്ടുള്ളത് ഒരു ബഡ്ജറ്റ് ഫോണില്‍ ഒരു മുതല്‍ കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല. ബാറ്ററി കപ്പാസിറ്റിയിലും ചെറിയ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. 2070 mAh-ല്‍ നിന്നും 2470 mAh- ലേക്കാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

രണ്ടു മോഡലുകളില്‍ ലഭ്യമാകുന്ന മോട്ടോ ജി മൂന്നാം തലമുറ ഒരു ജി ബി റാം/എട്ട് ജി ബി റാം മോഡലിന് 11,999 രൂപ രണ്ട് ജി ബി റാം/16 ജി ബി റാം മോഡലിനു 12,999 രൂപ എന്നീ വിലകളില്‍ ലഭ്യമാകുന്നതായിരിക്കും.

രഘു സഖറിയാസ്‌/ന്യൂ ടെക്ക്

മോട്ടോറോള അവരുടെ മോട്ടോ ജി പതിപ്പിന്റെ മൂന്നാം തലമുറ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. വാട്ടര്‍ റെസിസ്റ്റന്റ് കൂടിയായ ഈ ഫോണ്‍ ജൂലായ് 28 നു അവരുടെ ഓണ്‍ലൈന്‍ റീട്ടൈല്‍ പാര്‍ട്ണറായ ഫ്‌ളിപ്‌ കാര്‍ട്ട്‌ വഴി തന്നെ ജനങ്ങളില്‍ എത്തിത്തുടങ്ങി.

4 ജി ഡ്യുവല്‍ സിമ്മില്‍ വരുന്നതിനോപ്പം IPX 7 എന്ന വാട്ടര്‍ റെസിസ്റ്റ് റേറ്റിംഗ് എന്നിവ ഉണ്ടെന്ന സവിശേഷത ഈ ഫോണിനുണ്ട്. വെള്ളത്തില്‍ വീണാലും ഒരു മീറ്റര്‍ വരെ ആഴത്തില്‍ 30 മിനുട്ടോളം നിങ്ങളുടെ ഫോണിനെ വെള്ളം കേറാതെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

മുന്‍ മോഡലിനെ അപേക്ഷിച്ച് മുന്‍ഭാഗത്തും സ്വിച്ചുകളിലും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എന്നാല്‍ ബാക്ക് കവറിനു ഒരു texture design നല്‍കിയതു ഫോണിന് നല്ല ഗ്രിപ്പ് നല്‍കുന്നുണ്ട്. 13 എം പി പിന്‍ ക്യാമറയും dual LED ഫ്‌ളാഷ്, മോട്ടോ ലോഗോ എന്നിവയാണ് പിന്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കമ്പനി തന്നെ പുറത്തിറക്കിയിരിക്കുന്ന 10 വ്യത്യസ്ത നിറങ്ങളില്‍ ഉള്ള പിന്‍ കവറുകളും അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഉള്ള ഫ്‌ളിപ്പ് കവറുകളും ഇതോടൊപ്പം ആവശ്യാനുസരണം ഫ്‌ളിപ്കാര്‍ട്ടില്‍ തന്നെ ലഭ്യമാണ്. ഒറിജിനല്‍ കവര്‍ തന്നെ ഉപയോഗിച്ചാല്‍ മാത്രമേ വാട്ടര്‍ പ്രൂഫ് സൗകര്യം പൂര്‍ണമായി ലഭിക്കൂ എന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ട്.

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യാസം ഒന്നും തന്നെ വരുത്താതെ അഞ്ച് ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍ തന്നെയാണ് ഗോറില്ല ഗ്ലാസ് സംരക്ഷണയോടെ മൂന്നാം തലമുറയിലും ഉണ്ടാവുക. സ്‌നാപ് ഡ്രാഗന്‍ 410 (1.4 GHZ ക്വാഡ്‌കോര്‍) പ്രോസസ്സറില്‍ വരുന്ന ഫോണില്‍ ഒരു ജി ബി റാമോടു കൂടി വരുന്ന മോഡലില്‍ എട്ട് ജി ബി സ്റ്റോറേജും രണ്ട് ജി ബി റാമില്‍ വരുന്ന മോഡലില്‍ 16 ജി ബി സ്റ്റോറേജും ആവും ഉണ്ടാവുക. ആന്‍ഡ്രോയിഡ് 5.1.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തോടൊപ്പം രണ്ടു ഷേക്ക് കൊണ്ടു ഫ്‌ലാഷ് ലൈറ്റ് ഓണാക്കാനുള്ള ഉള്ള സൗകര്യം, ഫ്‌ളിപ്പ് ചെയ്യുമ്പോള്‍ ക്യാമറ ഓണ്‍ ആക്കാന്‍ ഉള്ള സൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്യാമറയുടെ കാര്യത്തില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ചു പിന്‍ ക്യാമറ എട്ട് എം പി യില്‍ നിന്ന് 13 എം പി യിലേക്കും മുന്‍ ക്യാമറ രണ്ട് എം പി യില്‍ നിന്നും അഞ്ച് എം പി യിലേക്ക് ഉയര്‍ന്നിട്ടുള്ളത് ഒരു ബഡ്ജറ്റ് ഫോണില്‍ മുതല്‍കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല. ബാറ്ററി കപ്പാസിറ്റിയിലും ചെറിയ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. 2070 mAh-ല്‍ നിന്നും 2470 mAh- ലേക്കാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

രണ്ടു മോഡലുകളില്‍ ലഭ്യമാകുന്ന മോട്ടോ ജി മൂന്നാം തലമുറ ഒരു ജി ബി റാം/എട്ട് ജി ബി റാം മോഡലിന് 11,999 രൂപ രണ്ട് ജി ബി റാം/16 ജി ബി റാം മോഡലിനു 12,999 രൂപ എന്നീ വിലകളില്‍ ലഭ്യമാകുന്നതായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍