UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സ് ചാവേറിന്റെ സഹോദരന്‍ റിയോ ഒളിമ്പിക്സില്‍

അഴിമുഖം പ്രതിനിധി 

ബ്രസ്സല്‍സ് ചാവേര്‍ ആക്രമണകാരിയുടെ സഹോദരന്‍ റിയോ ഒളിമ്പിക്സില്‍. 21വയസ്സുകാരനായ മുറാദ് ലാച് രൌഇ ബെല്‍ജിയത്തിന്റെ കരുത്തരായ തായ്കോണ്ടോ ടീം അംഗങ്ങളില്‍ ഒരാളാണ്. ബ്രസ്സല്‍സ് ആക്രമണത്തില്‍ പങ്കെടുത്ത ചാവേറുകളില്‍ ഒഒരാളായ നജിമിന്റെ ഇളയ സഹോദരനാണ് ഇയാള്‍. റിയോ ഒളിമ്പിക്സില്‍ അണ്ടര്‍ 58 കിലോ വിഭാഗത്തിലാണ് മുറാദ് മത്സരിക്കുക. യൂറോപ്യന്‍ തായ്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മുറാദ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡില്‍ വച്ച് നടന്ന മത്സരത്തില്‍ സ്വര്‍ണ്ണം നേടിയതോടെ ഫ്ലെമിഷ് തായ്കോണ്ടോ ഫെഡറേഷന്‍ മുറാദിനെ യൂറോപ്യന്‍ കിംഗ് ഓഫ് ദി ലൈറ്റ്വെയിറ്റ്സ് എന്നാണ് വിശേഷിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍