UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റില്‍ ഈ വര്‍ഷം ഏറ്റവും വൈറലായ ആ ചോദ്യം

Avatar

കെയ്റ്റ്‌ലിന്‍ ഡെവെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്റര്‍നെറ്റില്‍ ഈ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഒരു ചോദ്യത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇതിനു മുമ്പ് ആരും കേള്‍ക്കാത്ത ഒരു പ്രത്യേക തരം ചോദ്യവുമായി ടംബ്ലറില്‍ ഏതോ ഒരു ഇരുപത്തൊന്നുകാരി ഇട്ട ഒരു പോസ്റ്റാണ് ഇവിടെ വിഷയം.

‘ഹേയ് എന്നെ ഒന്ന് സഹായിക്കൂ, ഈ ഉടുപ്പ് നീലയും കറുപ്പും കലര്‍ന്നതാണോ അതോ വെള്ളയും സ്വര്‍ണ നിറവും കലര്‍ന്നതോ?’ അവള്‍ ആരോടെന്നില്ലാതെ അപേക്ഷിക്കുന്നു.

ഉടുപ്പോ? അതെ ഉടുപ്പ് തന്നെ. ഇതാണോ ഏറ്റവും പ്രചാരം നേടിയ ചോദ്യം? നിങ്ങള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ; ഈ കുറിപ്പ് തേടി വന്നത് 73 മില്യണ്‍ ആളുകള്‍ ആണ്. മിനിറ്റില്‍ 550 ട്വീറ്റ്; ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍, ഇതിനെ ഷെയര്‍ ചെയ്യാന്‍ ആളുകള്‍. ഈ പോസ്റ്റിനെക്കുറിച്ച് ബ്രേക്കിംഗ് ന്യൂസ് പോലയുള്ള റിപ്പോര്‍ട്ടുകള്‍ വരെ പുറത്തു വന്നു. ഇതൊരു വൈറല്‍ പോസ്റ്റ് ആയി എന്നാണ് വൈറല്‍ ഗുരു ആയ നീറ്റ്‌സ്മാന്‍ സിമ്മര്‍മാന്‍ പറയുന്നത്.

ആ ഉടുപ്പിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം ഇങ്ങനെ വൈറല്‍ ആയതെങ്ങനെ? വളരെ സാധാരണമായ രീതിയില്‍ ആണ് അത് വൈറല്‍ ആയത്. ആദ്യം ടംബ്ലര്‍ എന്ന ബ്ലോഗില്‍, പിന്നീടു ബസ്സ്ഫീഡ്, ട്വിറ്റര്‍, ഫേസ് ബുക്ക് അങ്ങനെ അങ്ങനെ…
‘ഇതൊരു പുതിയ തരം വൈറല്‍ ചങ്ങല ആണെന്ന നിഗമനത്തില്‍ എത്തേണ്ടിയിരിക്കുന്നു’. സിമ്മര്‍മാന്‍ വൈസ് പറഞ്ഞു.

ഒരു വസ്തു എങ്ങിനെ വൈറല്‍ ആകുന്നു, അല്ലെങ്കില്‍ അതിന്റെ ‘ട്രെന്റ്’ എന്താണ് എന്ന് മനസിലാക്കുക അല്ലെങ്കില്‍ ഇത്തരം വൈറല്‍ വാര്‍ത്തകള്‍ ഉണ്ടാകുന്ന സൈറ്റ് ഏതാണ് എന്നൊക്കെ കണ്ടെത്തുന്നത് എല്ലാം, ഏറെ ശ്രമകരമാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രൈസ്‌നോമിക്‌സിന്റെ വിവര ശേഖരണ സംഘം ഇതില്‍ ഒരു പരീക്ഷണം നടത്തി. അപ്പോള്‍ ഇത്തരം കഥകള്‍, വീഡിയോകള്‍ എല്ലാം പുറപ്പെടുന്ന ബസ്സ്ഫീഡ് എന്ന ഉത്ഭവകേന്ദ്രത്തെ കണ്ടുപിടിക്കാനായി. ഇവര്‍ക്ക് ഡാറ്റ നല്‍കുന്നില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതോ ടംബ്ലറും. യൂട്യുബിനും, റെഡ്ഡിറ്റിനും, ഇമ്ഗുറിനും മുകളില്‍ ആണ് ഇതിന്റെ് സ്ഥാനം.

ഇതില്‍ ബസ്സ്ഫീഡ് മാത്രമല്ല. കഴിഞ്ഞ ഡിസംബറില്‍ ടംബ്ലര്‍ നിലവില്‍ വന്നപ്പോള്‍ തങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള വിവരങ്ങള്‍ എന്തൊക്കെ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഡാഷ് ബോര്‍ഡ് അവര്‍ ആവിഷ്‌കരിച്ചു. പല ബ്ലോഗുകളിളും വെബ്‌സൈറ്റിലും ടംബ്ലറില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇടം പിടിച്ചു. ഇതിന്റെ തോത് ഏകദേശം 75 ശതമാനം വരെ ആണെന്ന് ലെക്‌സിസ്‌നെക്‌സിസ് കണ്ടെത്തി. ഇതില്‍ പലതും 500 വാക്കുകള്‍ മാത്രമുള്ള ചെറു കുറിപ്പുകള്‍ ആണ്. വിശദമായ വായനയ്ക്ക് വേണ്ട നിര്‍ദേശങ്ങളും അതില്‍ നല്‍കിയിരുന്നു.

ഈ ടംബ്ലര്‍ എന്നാല്‍ എന്താണെന്നോ? വൈറല്‍ ഇന്റര്‍നെറ്റിലെ പുതിയ ഗ്രൌണ്ട് സീറോ ആണ് ടംബ്ലര്‍.

“വളരെ ഗൗരവമേറിയ ചര്‍ച്ചകള്‍ സാധ്യമാക്കാന്‍ ടംബ്ലറിന് സാധിക്കുന്നുണ്ട്.” ഐസ്ലിംഗ് മക് മഹന്‍ അഭിപ്രായപ്പെടുന്നു. ഇത്തരം വൈറല്‍ വാര്‍ത്തകളെ നിരീക്ഷിക്കുകയും വിശദ പഠനത്തിനു വിധേയമാക്കുകയും ചെയ്യുന്ന ന്യൂസ്‌വിപ്പ് എന്ന സ്ഥാപനത്തിലെ വ്യക്തിയാണ് ഇദ്ദേഹം. “ഇത്തരത്തില്‍ ചിത്രങ്ങള്‍ വൈറല്‍ ആകാന്‍ സഹായിക്കുന്നതും ഇത്തരം സൈറ്റുകള്‍ തന്നെ ആണ്.” ഇന്‍സ്റ്റാഗ്രാം അല്ലെങ്കില്‍ റെഡ്ഡിറ്റ് പോലെ അവ ഏറെ പ്രചാരം നേടുന്നു.

എന്നാല്‍ ടംബ്ലര്‍ ഇതില്‍ നിന്നൊക്കെ അല്‍പ്പം വ്യത്യസ്തമാണ് എന്ന് പറയാതെ വയ്യ. ഒരു പ്രത്യേക തലക്കെട്ടില്‍ അതിനെ ഒതുക്കാന്‍ ആകില്ല. ഇത് വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ, വീഡിയോ പാട്ടുകള്‍ കഥകള്‍ ഒക്കെ പങ്കുവയ്ക്കാനുള്ള ഒരു വേദി എന്ന നിലയില്‍ ആണ് തുടങ്ങിയത്. പിന്നീട് ഇത് മറ്റുള്ള സൈറ്റുകളുടെ വാര്‍ത്തകള്‍ മറ്റു ബ്ലോഗ് എഴുത്തുകാരുടെ ലേഖനങ്ങള്‍ എന്നിവ പങ്കുവയ്ക്കുന്ന ഒരു സൈറ്റ് ആയി മാറി. ഇതിലൂടെ മറ്റു സൈറ്റുകള്‍ക്ക് തങ്ങളുടെ വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിക്കുന്ന ഒരു ഇടമായും ഇത് പ്രവര്‍ത്തിച്ചു.

ഇത്തരം നടപടികള്‍ സാമ്പ്രദായിക കച്ചവട നിരീക്ഷകരുടെ താല്‍പര്യം ഈ സൈറ്റില്‍ ഇല്ലാതാക്കി. എന്നാല്‍ യുവതലമുറ ഈ സൈറ്റില്‍ കാണിക്കുന്ന താല്‍പര്യം മുന്‍നിര്‍ത്തി 2013 ജൂണില്‍ യാഹൂ ഏകദേശം ഒരു ബില്ല്യന്‍ ഡോളര്‍ നല്‍കി ടംബ്ലര്‍ സ്വന്തമാക്കി.

ഇതിനുശേഷം ഇത്തരത്തിലുള്ള ബ്ലോഗുകള്‍ സൈറ്റുകള്‍ എന്നിവയുടെ എണ്ണം ഏകദേശം ഇരട്ടിയോളം വര്‍ധിച്ചു, 105 മില്ല്യണില്‍ നിന്ന് 226 മില്യണ്‍ ആയി. ഓരോ മാസവും ടംബ്ലര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 460 മില്യണ്‍ ആയി വര്‍ധിച്ചു. യാഹൂ ഏറ്റെടുക്കുന്നതിനു മുമ്പ് ഇത് 300 മില്യണ്‍ ആയിരുന്നു.

ഇത്രയേറെ വളര്‍ച്ചയുണ്ടായിട്ടും വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ ടംബ്ലര്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരുന്നുള്ളൂ. എന്നാല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, റെഡ്ഡിറ്റ് എന്നിവ എല്ലാ തരത്തിലുമുള്ള ആളുകള്‍ക്കും ഒരു വേദി തുറന്നു കൊടുക്കുകയാണ് ചെയ്തത്. 2012ല്‍ താന്‍ റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ കൃത്യമായ കടപ്പാട് നല്‍കാതെ ബസ്സ് ഫീഡ് കോപ്പിയടിച്ചു എന്ന് ഫര്‍ഹാമദ് മനജൂ സ്ലേറ്റില്‍ എഴുതിയ ലേഖനത്തില്‍ പരാതി ഉന്നയിച്ചിരുന്നു.

അവിടെ നിന്നും, വിവിധ മാധ്യമങ്ങള്‍ റെഡ്ഡിറ്റില്‍ നിന്നുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനു പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശ രേഖകള്‍ പ്രസിദ്ധീകരിക്കുക എന്ന കടുംകൈ വരെ റെഡ്ഡിറ്റ് സ്വീകരിച്ചു. ഇതുപ്രകാരം, തങ്ങളുടെ അനുവാദം ഇല്ലാതെ ഒരു വാര്‍ത്തയും ചിത്രവും, വൈറല്‍ ആക്കരുത് എന്നുകൂടി റെഡ്ഡിറ്റ് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ രംഗത്ത് റെഡ്ഡിറ്റിനുണ്ട് എന്ന് അവകാശപ്പെടുന്ന മേല്‍കൈ നഷ്ടമായികൊണ്ടിരിക്കുന്നു എന്നാണ് പ്രൈസ് എക്കണോമിക്‌സ് ബസ്സ്ഫീഡില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്ന സോത്രസുകളില്‍ റെഡ്ഡിറ്റിന് പത്താം സ്ഥാനം കൊടുത്തതിലൂടെ മനസിലാക്കേണ്ടത്. ഇമ്ഗൂറിനു ഏഴാം സ്ഥാനം ആണ് ലഭിച്ചത്.
റെഡ്ഡിറ്റിനു പകരം ചെറിയ ചെറിയ സൈറ്റുകളില്‍ വന്ന വാര്‍ത്തകള്‍ വൈറല്‍ ആയി മാറി. പ്രശസ്ത വ്യക്തികളെ, രാജ്ഞിയുടെ രൂപത്തില്‍ വരച്ചുകൊണ്ടുള്ള വൈറല്‍ ഫോട്ടോകള്‍, വാള്‍മാര്‍ട്ട് ലോഗോയിലെ കുതിരയുടെ ചിത്രം തുടങ്ങിയവയെല്ലാം വിവിധ സൈറ്റുകളില്‍ നിന്നും വൈറല്‍ ആയവയാണ്. റാപ്പര്‍ ചെയ്യുന്നവര്‍ പഴയ കാലത്തേ അനുസ്മരിപ്പിക്കുന്നതെങ്ങനെ, മക് കാള്‍സിലെ വിചിത്ര പോസ്റ്റുകള്‍ എന്നിവയെക്കുറിച്ച് ടംബ്ലര്‍ ഉണ്ടാക്കിയ വൈറലുകള്‍ എന്നിവ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ചില കഥകള്‍ ആണ്.

“ടംബ്ലറില്‍ നിന്ന് ഞങ്ങള്‍ ഇത്തരം തമാശ കഥകളും വീഡിയോകളും പങ്കുവച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ അവ ഇത്രയേറെ പ്രചാരത്തിലായത്.” ‘നോ യുവര്‍ മേമെ’ എന്ന വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ബ്രാഡ് കിം പറഞ്ഞു.

സത്യം പറഞ്ഞാല്‍, ടംബ്ലര്‍ ഉപയോഗിക്കുന്നവര്‍, അല്ലെങ്കില്‍ അതിന്റെ സൃഷ്ടാക്കള്‍ (അങ്ങിനെ അഭിസംബോധന ചെയ്യണം അന്നാണ് വെബ്‌സൈറ്റ് ആഗ്രഹിക്കുന്നത്) കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ചെയ്തിരുന്നതിനെക്കാള്‍ കൂടുതല്‍ ആയി ഒന്നും ചെയ്യുന്നില്ല. 2007 ല്‍ ഡേവിഡ് കാര്‍പ്പ് ഇത് ഉണ്ടാക്കുന്ന സമയത്തും ഇത് പുതിയ ആശയങ്ങളെ സ്വീകരിക്കുന്ന ഒരു വേദി തന്നെ ആയിരുന്നു. 2012ല്‍ മുഖ്യധാര മാധ്യമങ്ങള്‍ ഈ സംരഭത്തെ ശ്രദ്ധിച്ചു തുടങ്ങി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ മറികടന്നു സ്വന്തം വ്യക്തിത്വത്തെ തുറന്നു കാണിക്കാനുള്ള ഒരു വേദി എന്ന നിലയ്ക്കാണ് ടംബ്ലര്‍ പ്രസിദ്ധമായത്.

‘യുവത്വത്തിന്റെ ഓണ്‍ലൈന്‍ സംസ്‌കാരത്തിന്റെ പ്രതീകമാണ് ടംബ്ലര്‍. ഇത് ഉപയോഗിക്കാന്‍ അല്‍പ്പം വിഷമം പിടിച്ച ഒരു സൈറ്റ് ആയതിനാല്‍ തന്നെ, കൂടുതല്‍ സ്വകാര്യത അനുഭവപ്പെടുന്നു’ എന്ന് ടംബ്ലറില്‍ തിരച്ചിലുകള്‍ നടത്തുന്ന ബസ്സ്ഫീഡ് റിപ്പോര്‍ട്ടര്‍ റയാന്‍ ബ്രോടെറിക് പറയുന്നു.

എന്നാല്‍ സ്വകാര്യത എന്നത് അതിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അതും മാറിക്കൊണ്ടിരിക്കുന്നു. ഒരു പ്രധാന സൈറ്റിന്റെ സഹായം ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യങ്ങള്‍ പങ്കുവയ്ക്കാം എന്നതാണ് ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇല്ലാത്തവര്‍ക്കും തങ്ങളുടെ വിവരങ്ങള്‍, കഥകള്‍ വീഡിയോ എന്നിവ പങ്കുവയ്ക്കാം എന്ന് പറഞ്ഞു ടംബ്ലറില്‍ പുതുതായി കൊണ്ട് വന്ന സൗകര്യങ്ങള്‍ സാമ്പ്രദായിക നിയമങ്ങള്‍ പിന്തുടരുന്ന ട്വിറ്റര്‍, റെഡിറ്റ് എന്നിവയ്ക്കുള്ള ഒരു മറുപടിയാണ്,

ഇവര്‍ നേരിടുന്ന ചെറിയ വെല്ലുവിളികളും ഉണ്ട്. പ്രധാന വാര്‍ത്തകളെ എടുത്തു കാണിക്കുന്നതിനുള്ള ഒരു വിഭാഗം, കൂടുതല്‍ ബ്ലോഗുകള്‍, സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍, എന്നിവയുടെ കുറവ് നമുക്ക് അനുഭവപ്പെട്ടേക്കാം. 2013ല്‍ മാറ്റ് ബുച്ചനന്‍ വൈറല്‍ ഉണ്ടാക്കിയതുപോലെ ടംബ്ലര്‍ ഇന്റര്‍നെറ്റ് എന്ന സമുദ്രത്തിനു പുതിയ ഒരു നിര്‍വചനം നല്‍കുകയാണ് ചെയ്തത്. പുതിയ തമാശക്കഥകള്‍ സൃഷ്ടിക്കുക അവ പങ്കുവയ്ക്കലിലൂടെ പ്രചരിപ്പിക്കുക.

ടംബ്ലറില്‍ വിവിധങ്ങളായ വൈറല്‍ സാധ്യതകള്‍ ഉള്ളതായി ബ്രോടെറിക് നേരത്തെ കണ്ടെത്തിയിരുന്നു. “നേരത്തെ നാം പറഞ്ഞ വസ്ത്രത്തെ ചൊല്ലിയുള്ള വിവാദം ആദ്യം തുടങ്ങിയത് ടംബ്ലറില്‍ നിന്നായിരുന്നു. നേരത്തെ ഇത്തരം കഥകള്‍ക്കായി നാം ഏറെ തിരയേണ്ടി വരുമായിരുന്നു. എന്നാല്‍ ഇന്ന് ടംബ്ലര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഏറെ എളുപ്പത്തില്‍ ഇവ കണ്ടെത്താവുന്നതേ ഉള്ളൂ. ഇത്തരം കഥകള്‍ എല്ലാം ടംബ്ലറിന്റെ സൃഷ്ടി ആണെന്നും നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.” 

“ടംബ്ലറില്‍ കാണുന്ന മുഴുവന്‍ കാര്യങ്ങളും എന്നില്‍ ആകാംക്ഷ നിറക്കുന്നു.” ബ്രോടെറിക് പറയുന്നു. “ട്വിറ്റര്‍ പോലുള്ള സ്ഥലത്ത് ഇത്തരത്തില്‍ രസകരമായ എന്തെങ്കിലും കണ്ടെത്തുന്ന കാലം ഒക്കെ കഴിഞ്ഞു എന്നത് മനസ്സിലാക്കാന്‍ സമയമായി.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍