UPDATES

സിനിമാ വാര്‍ത്തകള്‍

വിൻത നന്ദയുടെ MeToo ആരോപണം: ഒരു രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ആലോക് നാഥ്

നന്ദയുടെ ആരോപണം തന്റെ ഭർത്താവിന്റെ മാനത്തിൽ നഷ്ടമുണ്ടാക്കിയെന്ന് നന്ദ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞു.

തനിക്കെതിരെ ലൈംഗികാക്രമണ പരാതി ഉന്നയിച്ച എഴുത്തുകാരിയും സംവിധായികയുമായ വിൻത നന്ദയ്ക്കെതിരെ ബോളിവുഡ് നടൻ ആലോക് നാഥ് സിവിൽ കേസ് ഫയൽ ചെയ്തു. തനിക്ക് സംഭവിച്ച മാനനഷ്ടത്തിന് ഒരു രൂപ വിലയിട്ടാണ് ആലോക് നാഥ് കേസ് നൽകിയിരിക്കുന്നത്.

ഈ നിയമപോരാട്ടം തങ്ങൾ ഏറ്റെടുത്തുവെന്നും പോരാടാൻ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും വിൻത നന്ദയുടെ അഭിഭാഷക പറഞ്ഞു. ആലോക് നാഥും ഭാര്യയും ചേർന്നാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ന് രാവിലെ ആലോക് നാഥിന്റെ ഭാര്യയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയെന്നും അറിയുന്നു.

നന്ദയുടെ ആരോപണം തന്റെ ഭർത്താവിന്റെ മാനത്തിൽ നഷ്ടമുണ്ടാക്കിയെന്ന് നന്ദ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞു.

19 വർഷം മുമ്പ് നടന്ന ഒരു സംഭവമാണ് വിൻത നന്ദ കഴിഞ്ഞയാഴ്ച തുറന്നു പറഞ്ഞത്. ആലോക് നാഥ് തന്നെ ബലാൽസംഗം ചെയ്തെന്നായിരുന്നു വെളിപ്പെടുത്തൽ. താൻ സംവിധാനം ചെയ്ത ഒരു ടെലിവിഷൻ പരിപാടിയിൽ നടനായിരുന്നു ആലോക് നാഥ് അന്ന്.

അതെസമയം വിൻത നന്ദ ആരുടെയും പേരെടുത്ത് പരാമർശിക്കാതെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് എന്നത് ശ്രദ്ധേയമാണ്. ‘ഒരു സൻ‌സ്കാരിയായ വ്യക്തി’ എന്നു മാത്രമായിരുന്നു പരാമർശം. ബോളിവുഡിൽ സദാചാരബദ്ധനായ പുരുഷവേഷങ്ങൾ മാത്രം ചെയ്തുവന്നിരുന്നയാളെന്ന നിലയിൽ അത് ആലോക് നാധ് തന്നെയെന്ന് ഉറപ്പാക്കപ്പെടുകയായിരുന്നു. പിന്നീട് ചില മാധ്യമങ്ങളോട് ഇക്കാര്യത്തിൽ വിൻത നന്ദ വ്യക്തത വരുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍