UPDATES

സിനിമാ വാര്‍ത്തകള്‍

കൊച്ചി മെട്രോ ഇനി സിനിമയാകും; നായിക റിമ കല്ലിങ്കല്‍

അറബിക്കടലിന്റെ റാണി; ദി മെടട്രോ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേര്

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമയുമൊരുങ്ങുന്നു. റിമ കല്ലിങ്കല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പേര് അറബിക്കടലിന്റെ റാണി; ദി മെട്രോ വുമണ്‍ എന്നാണ്. എം പദ്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്; മനോരമ ഓണ്‍ലൈനാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഒരു സെയ്ല്‍സ് ഗേള്‍ ആയിട്ടാണ് റിമ ചിത്രത്തില്‍ അഭിനയിക്കുന്നത്. മെട്രോമാന്‍ ഇ. മാധവന്‍ എന്ന കഥാപാത്രമായി പ്രമുഖതാരവും സിനിമയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തയില്‍ പറയുന്നു. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്ന ജൂലൈ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.

അനൂപ് മേനോന്‍, അരുണ്‍ നാരായണന്‍, അലന്‍സിയര്‍, ഷീല എബ്രഹാം, സ്രിന്ദ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ ചിത്രത്തില്‍ എത്തുമെന്നും അറിയുന്നു.

എസ്. സുരേഷ് ബാബുവും എം യു പ്രവീണും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. മധു നീസകണ്ഠനാണ് ഛായാഗ്രാഹകന്‍. വി.ജി ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന സിനിമ ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍