UPDATES

സിനിമാ വാര്‍ത്തകള്‍

അധോലോക നായകനെ നേരിടാൻ ‘സുഡാനിയിലെ ഉമ്മമാർ’ എത്തുന്നു; ഡാകിനി തിയേറ്ററുകളിലേക്ക്

അധോലോക നായകനെ നേരിടാന്‍ എത്തുന്ന നാലു സ്ത്രീകളുടെ രസകരമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനി നാളെ പ്രദര്‍ശനത്തിനെത്തുന്നു. അധോലോക നായകനെ നേരിടാന്‍ എത്തുന്ന നാലു സ്ത്രീകളുടെ രസകരമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടി മുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ്.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൗളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മുമ്മമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഈ അമ്മമാരെ കൂടാതെ ചിത്രത്തില്‍ വന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്. മായന്‍ എന്ന അധോലോക നേതാവിന്റെ വേഷത്തില്‍ എത്തുന്നത് ചെമ്പന്‍ വിനോദാണ്. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അലന്‍സിയാര്‍, സൈജു കുറിപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സൂരജ് വെഞ്ഞാറന്മൂട് , ചെമ്ബന്‍ വിനോദ് ജോസ് , അലന്‍സിര്‍ , ഇന്ദ്രന്‍സ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അലക്സ് പുളിക്കലിന്റെതാണ്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ഒരുക്കുന്നത് പ്രതാപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സഹസംവിധാനം നിതിന്‍ മൈക്കിള്‍ . ചമയം റോനെക്‌സ് സേവ്യര്‍. നിര്‍മാണ നിര്‍വഹണം എസ് മുരുഗന്‍.

മയാവിയുടെ കഥകളും അതിലെ കഥാപാത്രങ്ങളും ഉള്ളിലുള്ളതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്: ഡാകിനിയുടെ സംവിധായകന്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍