UPDATES

സിനിമാ വാര്‍ത്തകള്‍

പാട്ട് ഒരു വഴിക്ക് ലാലേട്ടൻ വേറൊരു വഴിക്ക്; സിഡ്നിയിലും ലാലിസം, കൂട്ടിന് പ്രയാഗ മാർ‌ട്ടിൻ!

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്നു തുടങ്ങുന്ന പഴയ യേശുദാസ്-പി ലീല ഗാനമാണ് മോഹൻ‍ലാലും പ്രയാഗയും ചേർന്ന് പാടിയത്.

ഇക്കഴിഞ്ഞയാഴ്ച സിഡ്നിയിൽ നടന്ന മോഹൻലാൽ ഷോയിലാണ് ‘ലാലിസം’ വീണ്ടും സംഭവിച്ചത്. കൊച്ചിയിൽ വെച്ച് ദിവസങ്ങളോളം റിഹേഴ്സൽ നടത്തിയാണ് മോഹൻലാലും പ്രയാഗ മാര്‍ട്ടിനും സിഡ്നിയിലേക്ക് പോയതെങ്കിലും സമയത്തിന് മൈക്ക് ചുണ്ടിനോടടുപ്പിക്കുന്നതിൽ ലാലേട്ടൻ വീണ്ടും തോൽവിയടഞ്ഞു.

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്നു തുടങ്ങുന്ന പഴയ യേശുദാസ്-പി ലീല ഗാനമാണ് മോഹൻ‍ലാലും പ്രയാഗയും ചേർന്ന് പാടിയത്. പ്രയാഗ പാട്ടിനൊത്ത് ചുണ്ടനക്കുന്നതിൽ മിടുക്ക് കാണിച്ചെങ്കിലും ലാലിന് അത് സാധിച്ചില്ല. പാട്ടിന്റെ അനുപല്ലവി തുടങ്ങിയപ്പോൾ മൈക്ക് കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുകയായിരുന്നു ലാൽ. ‘താരകയോ’ എന്നു തുടങ്ങുന്ന ഭാഗം പുറത്തു വന്നു കഴിഞ്ഞപ്പോൾ മാത്രമേ മൈക്ക് ചുണ്ടോടടുപ്പിക്കാൻ ലാലിനായുള്ളൂ. പാളിയെന്ന് ഇരുവർക്കു മനസ്സിലായെങ്കിലും ഇരുവരും ചേർന്ന് ബാക്കി ഭാഗം ഒരുവിധം ഒപ്പിച്ചെടുത്തു.


ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. വിമർശകരും മോഹൻലാലിന്റെ ആരാധകരും തമ്മിലുള്ള വഴിവെട്ടും കൂട്ടത്തിൽ നടക്കുന്നുണ്ട്. അറിയാവുന്ന പണി ചെയ്താൽ പോരേയെന്ന ചോദ്യത്തിന് തെറികളാണ് മറുപടിയായി കിട്ടുന്നത്.

എംജി ശ്രീകുമാർ, ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, ഹരീഷ് പെരുമണ്ണ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

‘മോഹൻലാലിന്റെ ഫിലോസഫി ചപ്പടാച്ചികൾ എന്ത് ബോറാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍