UPDATES

സിനിമാ വാര്‍ത്തകള്‍

സരിത ജയസൂര്യ; ലോകചരിത്രത്തിലാദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!

“ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!”

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയസൂര്യയുടെ ഭാര്യ സതിരയെ ട്രോളിയിരിക്കുന്നത്. സരിത ജയസൂര്യ എറണാകുളത്തെ പനമ്പിള്ളി നഗറിൽ നടത്തുന്ന ഡിസൈനർ സ്റ്റുഡിയോയുടെ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ സ്റ്റിൽ ആണ്. ജയസൂര്യ പെൺവേഷം കെട്ടി നിൽക്കുന്ന ചിത്രമാണ് വലിയ ഹോർഡിങ്ങിൽ പതിച്ചിരിക്കുന്നത്.

“ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!” എന്നായിരുന്നു സംവിധായകൻ രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹോർഡിങ്ങിൽ ജയസൂര്യയുടെ പെൺവേഷത്തിന്റെ ഒരു വശത്തായി ‘സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോ’ എന്നെഴുതിയിട്ടുണ്ട്.

അതെസമയം ഞാൻ മേരിക്കുട്ടി എന്ന ജയസൂര്യ ചിത്രം ജൂൺ 18ന് തിയറ്ററുകളിലെത്തിച്ചേരും. പുരുഷശരീരത്തിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീ അനുഭവിക്കുന്ന ആശങ്കകളും മറ്റുമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന. മുൻചിത്രങ്ങളിലൂടെ പ്രക്ഷകരെ കൈയിലെടുത്ത രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തിലും ഏറെ പ്രതീക്ഷകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍