UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അയാൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നു”: അലൻസിയറിനെതിരെ ആഷിഖ് അബു

ദിവ്യക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

MeToo ആരോപണം നേരിടുന്ന നടൻ അലൻസിയർ ലേക്കെതിരെ സംവിധായൻ ആഷിഖ് അബു രംഗത്ത്. അലൻസിയറിൽ നിന്ന് കടുത്ത ലൈംഗികാക്രമണം നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് രംഗത്തു വന്നതിനു പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രസ്താവന. ദിവ്യയുടെ ആരോപണം ശരിവെച്ച് ആഭാസം സിനിമയുടെ സംവിധായകൻ ജുബിത് നമ്രടത്തും രംഗത്തെത്തിയിരുന്നു. ആഭാസത്തിന്റെ സെറ്റിൽ വെച്ചാണ് അലൻസിയർ ആഭാസകരമായ കാര്യങ്ങൾ ചെയ്തത്. പുതുമുഖങ്ങൾ കൂടുതലുള്ള ഒരു സിനിമയുടെ സെറ്റിനെ മുതലെടുക്കുകയായിരുന്നു അലൻസിയർ എന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.

ഈ ആരോപണത്തിനു പിന്നാലെ വിദേശത്തെ ഷൂട്ടിങ്ങിനിടെ അലൻസിയർ വിദേശിയോട് അപരമര്യാദയായി പെരുമാറിയ സംഭവവും പുറത്തുവന്നിരുന്നു. മലയാളികളുടെ സംഘടന വരെ ഇടപെട്ടാണ് അലൻസിയറെ ഇതിൽ നിന്നും ഊരിക്കൊണ്ടു വന്നതെന്നായിരുന്നു വെളിപ്പെടുത്തൽ.

അലൻസിയറുടെ തനിനിറം മനസ്സിലാക്കാതെയാണെങ്കിലും അയാൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നതായി ആഷിഖ് അബു പറഞ്ഞു. ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കാറുണ്ടെന്ന് പല സംവിധായകരും പറയുന്നതായും ആഷിഖ് അബു തന്റെ പോസ്റ്റിൽ പറഞ്ഞു. ദിവ്യക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍