UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് നടൻ ആലോക് നാഥ് ബലാൽസംഗം ചെയ്തെന്ന് വിൻത നന്ദ; MeToo ചൂടുപിടിക്കുന്നു

ഭീഷണമായ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് ആലോക് തന്നെ ലൈംഗികമായി കീഴ്പ്പെടുത്തിയതെന്ന് വിൻത നന്ദ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിച്ച MeToo പ്രചാരണം കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നതിലേക്ക് മുന്നേറുന്നു. ബോളിവുഡ് നടൻ ആലോക് നാഥാണ് ഏറ്റവുമൊടുവിൽ ആരോപണവിധേയനായത്. 90കളിൽ താര എന്ന ടെലിവിഷൻ ഷോയിൽ ജോലി ചെയ്യവെയാണ് തന്നെ ആലോക് ബലാൽസംഗം ചെയ്തതെന്ന് എഴുത്തുകാരിയും ടെലിവിഷൻ പരിപാടികളുടെ സംവിധായികയുമായ വിൻത നന്ദ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ നിമിഷത്തിനായി നീണ്ട വർഷങ്ങളായി താൻ കാത്തിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

സിനിമകളിൽ ‘സദാചാര’ പ്രതിച്ഛായയുള്ള നടടനാണ് ആലോക് നാഥ്.

പോസ്റ്റിൽ ആലോക് നാഥിന്റെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നതിനുള്ള ശക്തമായ സൂചനകൾ അവർ നൽകിയിട്ടുണ്ട്. സിനിമകളിലും ടിവി സീരിയലുകളിലും മതപരമായ സദാചാരമൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന പിതൃരൂപമായിട്ടാണ് ആലോക് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പിന്നീട് താനുദ്ദേശിച്ചത് ആലോക് നാഥിനെ തന്നെയാണെന്ന് ഐഎഎൻഎസ്സിനോട് അവർ വ്യക്തമാക്കി.

വിദേശകാര്യ സഹമന്ത്രിയും മുൻ എഡിറ്ററുമായ എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഭീഷണമായ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് ആലോക് തന്നെ ലൈംഗികമായി കീഴ്പ്പെടുത്തിയതെന്ന് വിൻത നന്ദ പറഞ്ഞു. താര എന്ന ഷോ സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിന്മാറാൻ ശ്രമിച്ചുവെങ്കിലും അത് നടക്കുകയുണ്ടായില്ലെന്നും അവർ പറഞ്ഞു.

ആലോകിന്റെ വീട്ടിൽ നിന്ന് ഒരു പാർട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടുമണിക്ക് വീട്ടിലേക്ക് നടക്കവെയാണ് സംഭവമുണ്ടായയതെന്ന് വിൻത പോസ്റ്റിൽ‍ പറയുന്നുണ്ട്. താൻ കുടിച്ച പാനീയത്തിൽ എന്തോ കലർത്തിയിരുന്നെന്നും ക്ഷീമിതയായിരുന്നെന്നും അവർ പറയുന്നു. ഇടയ്ക്കുവെച്ച് ആലോക് കാറുമായി വന്നു. താൻ അയാളെ വിശ്വസിച്ച് കാറിൽ കയറി. പിന്നീട് തനിക്ക് മയക്കം വന്നെന്നും വായിലേക്ക് കൂടുതൽ മദ്യം ഒഴിച്ചു തരുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും നിസ്സഹായതയോടെ സഹിക്കേണ്ടി വന്നെന്നും വിൻത പറയുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന മാധ്യമപ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ഒരു സഹപ്രവർത്തക രംഗത്തു വന്നിരുന്നു. നടന്മാർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ തുടങ്ങിയ നിരവധിയാളുകൾ ലൈംഗികാക്രമണ ആരോപണങ്ങളിൽ കുടുങ്ങിയിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകന്‍ കൂടിയായ എംജെ അക്ബറിനെതിരായ ഗുരുതരമായ ആരോപണം വാർത്തയാക്കാൻ പോലും മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ടെലഗ്രാഫ് ഇന്ത്യ, ദി ട്രിബ്യൂൺ, നാഷണൽ ഹെറാൾഡ്, ദി ക്വിന്റ് തുടങ്ങിയ ചുരുക്കം ചില ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് ഈ വാർത്ത നൽകിയത്. മലയാളത്തിലും മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത നൽകിയിട്ടില്ല.

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍