UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ ആശംസിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ നടിമാർ; നടന്റെ ക്രിമിനൽ റെക്കോർഡ് അറിയില്ലേയെന്ന് ചോദ്യം

മലയാളസിനിമയിലെ നടിമാർ ഇയാൾക്കൊപ്പം അഭിനയിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും അപ്പോഴാണ് ഇത്തരമൊരു ട്വീറ്റെന്നും ചൂണ്ടിക്കാട്ടി ലക്ഷ്മി മാൻചു പറഞ്ഞു.

കുഞ്ഞ് പിറന്നതിന് ദിലീപിനും കാവ്യാ മാധവനും ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകയെ വിമര്‍ശിച്ച് സിനിമാ നടിമാരുടെ പ്രതികരണം. ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരാണ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് ജനിച്ച പെൺകുഞ്ഞിനോട്, താൻ തന്റെ സഹപ്രവർത്തകയോട് ചെയ്തത് മറ്റൊരു സ്ത്രീയോടും ചെയ്യില്ലെന്ന് സത്യം ചെയ്യാൻ പറയണമെന്നാണ് തപ്സി പന്നു ഈ ട്വീറ്റിന് നൽകിയ മറുപടി.

മലയാളസിനിമയിലെ നടിമാർ ഇയാൾക്കൊപ്പം അഭിനയിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും അപ്പോഴാണ് ഇത്തരമൊരു ട്വീറ്റെന്നും ചൂണ്ടിക്കാട്ടി ലക്ഷ്മി മാൻചു പറഞ്ഞു.

മാധ്യമങ്ങൾ ഒരു കാരണവശാലും ഇത്തരം ആളുകളെ പുകഴ്ത്തരുതെന്നായിരുന്നു രാകുൽ പ്രീതിന്റെ മറുപടി. മാധ്യമപ്രവർത്തകയായ നിങ്ങൾ ഒരു നിലപാടെടുത്തില്ലെങ്കിൽ മറ്റാരാണ് നിലപാടെടുക്കുകയെന്നും അവർ ചോദിച്ചു.

റായി ലക്ഷ്മിയും സമാനമായ നിലപാടുകളുമായി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് മാധ്യമപ്രവർത്തകയുടെ സ്വഭാവമാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. മാധ്യമപ്രവർത്തകയോടുള്ള ബഹുമാനം പോയെന്ന് ശ്രിയ ശരൺ പറഞ്ഞു.

എന്നാൽ ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നായിരുന്നു ശ്രീദേവി ശ്രീധർ എന്ന മാധ്യമപ്രവർത്തകയുടെ മറുപടി. ഇതിനെ ഖണ്ഡിച്ചും നടിമാർ നിലപാടെടുത്തു. ദിലീപിനെയായിരുന്നു, ദിലീപിന്റെ കുഞ്ഞിനെയായിരുന്നില്ല ശ്രീദേവി പ്രശംസിച്ചു കൊണ്ടിരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍