സിനിമയിൽ ഷറഫിന്റെ സമ്മതം കിട്ടാനാണ് ഏറെ പ്രയാസപ്പെട്ടതെന്ന് ഫഹദ് ഫാസിൽ പറയുന്നു.
നസ്രിയയെപ്പോലൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്ന് വരത്തൻ സിനിമയുടെ സംവിധായകൻ അമൽ നീരദ്. ആറു മണിയാകുമ്പോൾ പായ്ക്കപ്പ് ചെയ്യണമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതിയെന്ന് അവർ പറയും. നമുക്ക് വീട്ടിൽ പോവാമെന്നൊക്കെ നസ്രിയ വന്ന് പറയുന്നത് കേട്ട് ക്യാമറാമാൻ ലിറ്റിൽ സ്വയംപിന് അത്ഭുതമായി. നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെയല്ലേ എന്ന് സ്വയംപ് ചോദിച്ചതായും അമൽ നീരദ് പറയുന്നു.
നസ്രിയയും അമൽ നീരദും ചേർന്നാണ് വരത്തൻ നിർമിച്ചത്. സംവിധാനം ചെയ്യുന്ന സിനിമ സ്വയം പ്രൊഡ്യൂസ് ചെയ്യുമ്പോൾ മനസ്സമാധാനത്തോടെ ജോലി ചെയ്യാമെന്ന് അമൽ നീരദ് പറയുന്നു. മറിച്ചാണെങ്കിൽ ജിബ് വെച്ചൊരു ഷോട്ടൊക്കെ പ്ലാൻ ചെയ്താൽ നിർമാതാവിന്റെ പണം ചെലവാകുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകും. സ്വയം ചെയ്യുമ്പോൾ ആ പ്രശ്നം വരുന്നില്ല.
സിനിമയിൽ ഷറഫിന്റെ സമ്മതം കിട്ടാനാണ് ഏറെ പ്രയാസപ്പെട്ടതെന്ന് ഫഹദ് ഫാസിൽ പറയുന്നു. ഈ കഥാപാത്രം താൻ ചെയ്താൽ ശരിയാകുമോ എന്ന സംശയമായിരുന്നു ഷറഫിന്. മൂന്നുനാല് ദിവസം കഴിഞ്ഞാണ് ഷറഫ് സമ്മതം മൂളിയത്.
പുരസ്കാരവിവാദം
ദേശീയപുരസ്കാരം വാങ്ങാൻ ചെന്ന് ചടങ്ങിൽ പങ്കെടുക്കാതെ തിരിച്ചുപോന്നതു സംബന്ധിച്ചും ഫഹദ് തുറന്നു സംസാരിച്ചു. രാഷ്ട്രപതിയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങാനാണ് ചെന്നത്. അവിടെച്ചെന്നപ്പോൾ വേറെ ആരൊക്കെയോ ആണ് സമ്മാനിക്കുന്നതെന്ന് അറിഞ്ഞു. അടുത്ത വണ്ടി പിടിച്ച് തിരിച്ചുപോന്നു. അങ്ങവനെ ചെയ്തതു കൊണ്ട് സിനിമയിൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പോൾ പുരുഷാരം ഒന്നിച്ചലറി, ഈ വരത്തനാണോ നമുക്ക് ന്യായം നിശ്ചയിക്കുന്നത്?
വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും