UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി

അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു

വർഷങ്ങൾ നീണ്ട പ്രണയം സാഫല്യമാക്കി സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും.  സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്.

നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി സിനിമ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനാകുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് അരുൺ ഗോപിയുടെ രണ്ടാം ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍