UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ലെ മതഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്ന ഭാഗം നീക്കി; ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍

മെയ് 24ന് സിനിമ തിയറ്ററുകളിലെത്തും.

‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ന് യുഎ സര്‍ട്ടിഫിക്കറ്റ്. മതഗ്രന്ഥങ്ങളെക്കുറിച്ച് പരാമര്‍ശം വരുന്ന ചില ഭാഗങ്ങള്‍ വെട്ടിനീക്കിയതിനു ശേഷമാണ് കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതെസമയം ഈ സീന്‍ ഇന്റര്‍നെറ്റില്‍ ലീക്കായിട്ടുണ്ട്.

ഈ ക്ലിപ്പില്‍ ഒരു ഭീകരവാദി കൊലപാതകത്തെ ന്യായീകരിക്കാന്‍ ഭഗവദ് ഗീത ഉദ്ധരിക്കുന്നതായി കാണാം. ഖുര്‍ആന്‍ ഉദ്ധരിച്ചും ന്യായീകരണം നടത്തുന്നത് ഈ 30 സെക്കന്‍ഡ് വീഡിയോയിലുണ്ട്.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ തീരുമാനം ഉചിതമായിരുന്നോ എന്ന ചോദ്യത്തോടെയാണ് ക്ലിപ്പ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. രംഗം വെട്ടിമാറ്റിയ വിവരം ചിത്രത്തിന്റെ ഡയറക്ടര്‍ രാജ്കുമാര്‍ ഗുപ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനത്തില്‍ അന്യായമില്ലെയെന്ന ചോദ്യത്തിന്, അതെക്കുറിച്ച് തനിക്കൊന്നും പറയാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാ മതങ്ങളെയും തങ്ങള്‍‌ ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. “ഇക്കാരണത്താല്‍ തന്നെ പ്രശ്നമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ ഭാഗം പുനപ്പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും അത് സിനിമയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഗീത, ഖുറാന്‍ ഭാഗങ്ങളില്ലാതെയാണ് സിനിമ സമര്‍പ്പിച്ചത്.” -ഗുപ്ത പറഞ്ഞു.

‘ഇന്ത്യയുടെ ഒസാമ ബിന്‍ ലാദന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഭീകരനെ പിടികൂടാനുള്ള ഒരു ദൗത്യത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.

മെയ് 24ന് സിനിമ തിയറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍