UPDATES

ട്രെന്‍ഡിങ്ങ്

അലന്‍സിയര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; ഇരകള്‍ വേറെയും എന്ന് സൂചന

അലന്‍സിയര്‍ക്കെതിരെ മാത്രമല്ല, മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്‍ അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്ന ലൈഗികാതിക്രമം സംബന്ധിച്ച ആരോപണം ഒറ്റപ്പെട്ടതല്ലെന്ന് വിവരം. അലന്‍സിയര്‍ക്കെതിരെ ഇന്ന് പരാതിയുമായി രംഗത്തെത്തിയ നടിക്ക് പുറമെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് മറ്റ് ചിലരും മുന്നോട്ട വന്നിട്ടുണ്ടെന്ന് വിമണ്‍ ഇൻ സിനിമ കളക്ടീവ് അംഗം ദീദി ദാമോദരന്‍ അഴിമുഖത്തോട് വെളിപ്പെടുത്തി.

അലന്‍സിയര്‍ക്കെതിരെ മാത്രമല്ല, മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്. ഈ പരാതികളില്‍ നിയമപരമായ നടപടികളെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ദീദി വ്യക്തമാക്കി. ഇരയായവരോടുകൂടി അലോചിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത്തരത്തില്‍ പരാതിയുള്ളവര്‍ക്ക് തുറന്നുപറയുന്നതിനുള്ള വേദിയാണ് നിലവില്‍ മലയാള സിനിമയില്‍ ഇല്ലാത്തത്. അതിനായാണ് (ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി) ഐസിസി രൂപീകരിക്കണമെന്ന് ഡബ്ല്യൂസിസി തുടക്കം മുതല്‍ അമ്മയോട് ആവശ്യപ്പെടുന്നത്.

എന്നാല്‍ ഞങ്ങളുടെ ഈ ആവശ്യത്തിലാണ് അമ്മ വെള്ളം ചേര്‍ക്കുന്നത്. നിരവധി പേരെക്കുറിച്ച് പല കുട്ടികളും പരാതി ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഡബ്ല്യൂസിസി ഈ ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും ദീദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റിലാണ് ഒരു നടി പേര് വയ്ക്കാതെ അലന്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താനൊരു തുടക്കക്കാരിയാണെന്നും സ്വയം ഇടം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും ആരോപണമുന്നയിച്ചയാള്‍ പറയുന്നു.

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കംമുതല്‍ തന്നെ സമീപിച്ചത്. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ അലന്‍സിയര്‍ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായി പിന്നീട്.

പിന്നീടൊരിക്കല്‍ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാനും അലന്‍സിയര്‍ ശ്രമിച്ചതായി അവര്‍ പറയുന്നു. താന്‍ ആര്‍ത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാന്‍ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താന്‍ കടന്നതിനു പിന്നാലെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ നില്‍ക്കുന്നത് കണ്ട്. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോള്‍ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയര്‍ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോള്‍ കാളിങ് ബെല്ലടിച്ചു. വതില്‍ ചാടിത്തുറന്നപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. അലന്‍സിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി.

അലന്‍സിയര്‍ മറ്റു നിരവധി സന്ദര്‍ഭങ്ങളിലും അശ്ലീലമായി പെരുമാറാന്‍ ധൈര്യപ്പെട്ടെന്നും നടി പറയുന്നു. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ കുളിക്കാനായി പുറത്തുള്ള ബാത്ത്‌റൂമിലേക്ക് പോയി. ഈ സന്ദര്‍ഭത്തില്‍ അലന്‍സിയര്‍ അകത്തേക്ക് കയറി. തന്റെ ബെഡ്ഡിലേക്ക് കയറിക്കിടന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു.

ലോകവ്യാപകമായി നടക്കുന്ന MeToo പ്രചാരണങ്ങളുടെ തുടർച്ച ഇന്ത്യയിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകരും സിനിമാതാരങ്ങളുമെല്ലാം വെളിപ്പെടുത്തലുകളിൽ കുടുങ്ങുകയുണ്ടായി. തനിക്കെതിരെ മമ്മൂട്ടി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ നടത്തിയ മോശം പെരുമാറ്റം തുറന്നു പറഞ്ഞ് നടി അർച്ചന പത്മിനി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അലൻസിയർക്കെതിരെ ആരോപണം വരുന്നത്. നടൻ മുകേഷിനെതിരെയും ഗൗരവമേറിയ ലൈംഗികാക്രമണ ആരോപണം ഉയർന്നിരുന്നു.

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അലറിക്കരഞ്ഞുകൊണ്ടു സെക്രട്ടേറിയേറ്റിനു ചുറ്റും ഓടിയ അലന്‍സിയര്‍

ഇത്രേം ഭീകരമായൊരു കാലത്ത് എ സി മുറിയില്‍ കിടന്നാലും ഉറങ്ങാന്‍ പറ്റൂല; തെരുവില്‍ ഇറങ്ങിയതിന് അലന്‍സിയര്‍ക്കു കാരണങ്ങളുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍