UPDATES

സിനിമാ വാര്‍ത്തകള്‍

രാജ്കുമാർ ഹിരാനി ലൈംഗികാക്രമണം നടത്തിയെന്ന് ‘സഞ്ജു’ സിനിമയിൽ ജോലി ചെയ്ത സ്ത്രീ

തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്നാണ് ഹിരാനിയുടെ വക്കീൽ മാധ്യമങ്ങളെ അറിയിച്ചത്.

സംവിധായകൻ രാജ്കുമാർ ഹിരാനി ലൈംഗികാക്രമണം നടത്തിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ‘സഞ്ജു’ സിനിമയിൽ ജോലി ചെയ്ത സ്ത്രീ രംഗത്ത്. സിനിമയുടെ സഹനിര്‍മാതാവ് വിധു വിനോദ് ചോപ്രയ്ക്ക് ഇവർ പരാതി നൽകിയതായി ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തനിക്കെതിരായ ആരോപണത്തെ ഹിരാനി നിഷേധിച്ചിട്ടുണ്ട്. മുന്നാഭായി സീരീസ്, 3 ഇഡിയറ്റ്സ്, പികെ തുടങ്ങിയ വൻ ഹിറ്റുകളുടെ സംവിധായകനാണ് ഹിരാനി.

നവംബർ മൂന്നിന് അയച്ച ഇമെയിലിൽ വിനോദിനെക്കൂടാതെ, അദ്ദേഹത്തിന്റെ ഭാര്യ അനുപമ, കഥാകാരൻ അഭിജിത്ത് ജോഷി, വിധു വിനോദിന്റെ സഹോദരി എന്നിവർക്ക് കോപ്പി വെച്ചിട്ടുമുണ്ട് പരാതിക്കാരി.

തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്നാണ് ഹിരാനിയുടെ വക്കീൽ മാധ്യമങ്ങളെ അറിയിച്ചത്.

താൻ തന്റെ പിതാവിനെപ്പോലെ കണ്ടിരുന്നയാളാണ് ഹിരാനിയെന്ന് ഇമെയിലില്‍ പരാതിക്കാരി പറയുന്നുണ്ട്. ഒരു വെറും അസിസ്റ്റന്റ് ആയ തന്റെ ദൗർബല്യത്തെ മുതലെടുക്കുകയായിരുന്നു ഹിരാനിയെന്നും ആറു മാസത്തോളം താൻ വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും അവർ മെയിലിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍