UPDATES

സിനിമാ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ ശബ്ദസൗന്ദര്യം പകർത്തിയ റസൂൽ പൂക്കുട്ടി വീണ്ടും ഓസ്കാർ കൊണ്ടുവരുമോ?

നാലു ഭാഷകളിലാണ് ചിത്രം എത്തുക.

തൃശ്ശൂർ പൂരത്തിന്റെ ശബ്ദസൗന്ദര്യം പകർത്തിയ റസൂൽ പൂക്കുട്ടി വീണ്ടും ഓസ്കാർ ഇന്ത്യയിലേക്ക് കൊണ്ടുവരുമോയെന്നതാണ് പുതിയ ചർച്ച. റസൂൽ നായകനായ ‘ദി സൌണ്ട് സ്റ്റോറി’ എന്ന ചിത്രം 91മത് ഓസ്കറിന്റെ ചുരുക്കപ്പട്ടികയിൽ വന്നു. ശബ്ദസംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ജനുവരി 22നാണ് ഓസ്കർ നാമനിർദ്ദേശ പട്ടിക പുറത്തുവിടുക.

സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ രചനയും സംവിധാനംചെയ്ത ചിത്രം അന്ധനായ ഒരാളുടെ തൃശൂർ പൂര അനുഭവമാണ് പറയുന്നത്. നാലു ഭാഷകളിലാണ് ചിത്രം എത്തുക.

സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ രചനയും സംവിധാനംചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ് പറയുന്നത്. മികച്ച ചിത്രത്തിനുള്ള പരിഗണപട്ടികയിലേയ്ക്കാണ് സൗണ്ട് സ്റ്റോറിയും മത്സരിക്കുന്നത്. നാമനിർദേശ പട്ടികയിലേയ്ക്ക് ഇത്തവണ 347 സിനിമകൾ പരിഗണിക്കുന്നുണ്ട്. 1970ലാണ് ഇതിനു മുമ്പ് ഇത്രയധികം സിനിമകൾ നാമനിർദ്ദേശ പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍