UPDATES

സിനിമാ വാര്‍ത്തകള്‍

ഗെയിം ഓഫ് ത്രോണ്‍സിൽ റോഗ് കോഫീ കപ്പ്; അതെങ്ങനെ ശരിയാകുമെന്ന് ആരാധകർ

ചിലർ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ കടുത്ത ആരാധകരായ ചിലര്‍ക്ക് വല്ലാതെ ദേഷ്യം വന്നിട്ടുമുണ്ട്.

ഗെയിം ഓഫ് ത്രോണ്‍സ് ഒരു ഫാന്റസി സീരീസാണെങ്കിലും കഥാപാത്രങ്ങളുടെ വസ്ത്രധാരണരീതികളും മറ്റും വെച്ച് കഥ സംഭവിക്കുന്ന കാലഘട്ടത്തെ മധ്യകാലമെന്നേ വിളിക്കാനാകൂ. ഇതിനകത്ത് ഒരു ഡിസ്പോസിബ്ൾ കോഫി കപ്പ് കണ്ടാൽ എങ്ങനെയിരിക്കും? ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരാകെ അന്തംവിട്ടിരിക്കുകയാണ്. മധ്യകാലത്തെ സീനിൽ മെഴുകുതിരിവെളിച്ചം മാത്രമേയുള്ളൂ. മൃഗത്തോൽ കൊണ്ടുള്ള വസ്ത്രങ്ങളാണ് കഥാപാത്രങ്ങൾ ധരിച്ചിരിക്കുന്നത്. ഇരുമ്പു പാത്രങ്ങളും തുകൽ പൊതിഞ്ഞ മരക്കസേരകളും കാണാം. ഒരു കഥാപാത്രം ഏതോ ഒരു മൃഗത്തിന്റെ കൊമ്പ് കൈയിൽ കരുതിയിട്ടുണ്ട്. ഇങ്ങനെ സെറ്റ് ചെയ്ത സീനിലാണ് റോഗ് കോഫി കമ്പനിയുടെ ഒരു ഡിസ്പോസിബിൾ ഗ്ലാസ് ഇരിക്കുന്നത്. ലാറ്റെയാണ് അകത്തുള്ളതെന്നും വിമർശകർ കണ്ടുപിടിച്ചു കഴിഞ്ഞു.

ചിലർ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ കടുത്ത ആരാധകരായ ചിലര്‍ക്ക് വല്ലാതെ ദേഷ്യം വന്നിട്ടുമുണ്ട്. സംവിധായകർ എന്തൊരു അശ്രദ്ധയാണ് കാണിച്ചിരിക്കുന്നത്!

1971ൽ അമേരിക്കയിലെ സിയാറ്റിലിൽ സ്ഥാപിക്കപ്പെട്ട സ്റ്റാർബക്ക്സ് കമ്പനി പുറത്തിറക്കുന്ന കോഫിയാണ് മേശപ്പുറത്തിരിക്കുന്നത്. ഏതുവഴിക്ക് ചിന്തിച്ചാലും റോഗ് കോഫി ആ മേശമേൽ വരാൻ സാധ്യതയില്ല. ഇത്രയധികം ബജറ്റ് ചെലവിട്ട് നിർമിച്ച ഒരു സീരീസിന്റെ പിന്നിൽ ജോലി ചെയ്തിരുന്നവർ എന്തുമാത്രം അശ്രദ്ധയാണ് കാണിച്ചിരിക്കുന്നത് എന്നാണ് ചോദ്യമുയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍