UPDATES

സിനിമാ വാര്‍ത്തകള്‍

‘അലന്‍സിയർ സന്ധി സംഭാഷണത്തിന് വന്നപ്പോൾ വിട്ടുവീഴ്ച ചെയ്തില്ല; സൗഹൃദമല്ല, മാനവികതയാണ് വലിയ കാര്യം’: ഡബ്ല്യുസിസി സമ്മേളനത്തിൽ ശ്യാംപുഷ്കരൻ

“സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്ല്യുസിസിയുടെ കൂടെ ഇനിയുമുണ്ടാകും.”

മീറ്റൂ പ്രചാരണത്തെ ഒട്ടും ഗൗരവം ചോരാതെ തന്നെയാണ് തങ്ങൾ ഏറ്റെടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. വിമൺ ഇൻ സിനിമാ കളക്ടീവ് രണ്ടാംവാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീറ്റൂ പ്രചാരണത്തിന്റെ ഭാഗമായി കുറ്റാരോപണം നേരിട്ട തന്റെ സുഹൃദ്‌വലയത്തിലുള്ളയാൾ നടൻ അലൻസിയറായിരുന്നു. അദ്ദേഹത്തോട് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാകുകയുണ്ടായില്ലെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു.

സന്ധി സംഭാഷണങ്ങൾക്കായി അലൻസിയർ പലവട്ടം വിളിക്കുകയുണ്ടായെന്ന് ശ്യാം പുഷ്കരൻ വെളിപ്പെടുത്തി. ആക്രമണം നേരിട്ട പെൺകുട്ടിക്ക്, അവൾക്കുകൂടി തൃപ്തിയാകുന്ന ഒരു സൊല്യൂഷൻ വരുന്നതു വരെ ഒരു സന്ധിസംഭാഷണത്തിനും തയ്യാറല്ലെന്നാണ് അലൻസിയറിനോട് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

“സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്ല്യുസിസിയുടെ കൂടെ ഇനിയുമുണ്ടാകും.” -ശ്യാം പുഷ്കരൻ പറഞ്ഞു.

അതെസമയം എഎംഎംഎയുടെ എക്സിക്യുട്ടീവ് മീറ്റിങ് ഇന്ന് നടന്നപ്പോൾ അലൻസിയർ യോഗത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ മോഹൻലാലുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം എഎംഎംഎ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍