UPDATES

സിനിമാ വാര്‍ത്തകള്‍

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ: യേശുദാസിന്റെ ശബ്ദം സിനിമയിൽ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ദിനം

ശ്രീനാരായണഗുരുവും നവോത്ഥാന മൂല്യങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭത്തിലാണ് ഈ ഗാനത്തിന്റെ ജന്മദിനം വന്നെത്തിയിരിക്കുന്നത്.

യേശുദാസിന്റെ ശബ്ദം ആദ്യമായി സിനിമയ്ക്കു വേണ്ടി റെക്കോർഡ് ചെയ്യപ്പെട്ട ദിനമാണ് ഇന്ന്. 961 നവംബർ 14നായിരുന്നു ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നു തുടങ്ങുന്ന യേശുദാസിന്റെ ആദ്യ സിനിമാഗാനം റെക്കോർഡ് ചെയ്യപ്പെട്ടത്. എംബി ശ്രീനിവാസനായിരുന്നു സംഗീതം.

ശ്രീനാരായണഗുരുവും നവോത്ഥാന മൂല്യങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭത്തിലാണ് ഈ ഗാനത്തിന്റെ ജന്മദിനം വന്നെത്തിയിരിക്കുന്നത് എന്നത് യാദൃശ്ചികം. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങൾ ചർച്ചകളിൽ സജീവമാണ്.

57 വർഷം മുൻപ് താൻ പാടിത്തുടങ്ങിയ വരികള്‍ ഉന്നയിക്കുന്ന മൂല്യങ്ങൾ ഇന്നും മുറുകെപ്പിടിക്കുന്നുണ്ട് യേശുദാസ്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു. ധർമശാസ്താവാണ് ശബരിമലയിലുള്ളതെന്നും ധർമം തന്നെ വിജയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ശബരിമല: ദര്‍ശനത്തിന് ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞു; കൂടുതൽ പേർ ആന്ധ്രയിൽ നിന്ന്

പിണറായി തോറ്റു, അയ്യപ്പന്‍ ജയിച്ചു; പുനഃപരിശോധന ഹര്‍ജിക്കാരുടെ ഈ വിജയാഹ്ളാദത്തിന്റെ പൊരുള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍