UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ബീഫ് തല്ല്, ഇത്തവണ മധ്യപ്രദേശില്‍ മുസ്ലിം ദമ്പതികള്‍ക്ക്

അഴിമുഖം പ്രതിനിധി

ബീഫ് കൈവശം വച്ചിരിക്കുന്നു എന്നാരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലിംദമ്പതികള്‍ക്ക് വലതുപക്ഷ ഹിന്ദു പ്രവര്‍ത്തകരുടെ മര്‍ദ്ദനം. മറ്റൊരു യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പോത്തിറച്ചിയാണ് അക്രമത്തിന് ഇരയായ ദമ്പതികളുടേതെന്ന് ആരോപിക്കപ്പെട്ടത്.

കുശിനഗര്‍ എക്‌സ്പ്രസില്‍ ഖണ്ട്വായില്‍ നിന്ന് ഹര്‍ദയിലേക്ക് പോകുകയായിരുന്ന മുഹമ്മദ് ഹുസൈനും ഭാര്യ നസീമാബിയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. കണ്ടെത്തിയ മാസം പശുവിന്റേതല്ലെന്നും പോത്തിന്റേതാണെന്നും ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

ഖിര്‍കിയ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു സംഘം ആളുകള്‍ ട്രെയിനില്‍ കയറിയശേഷം ഇവരുടെ ബാഗില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് കൈയിലില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ച ദമ്പതികളെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ ലഗേജിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുകയും ചെയ്തു.

അക്രമികളായ ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പോത്തിറച്ചി കണ്ടെത്തിയ ബാഗിന്റെ ഉടമ രക്ഷപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍