UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാസ്ത്രജ്ഞനായ ദൈവത്തിന് വിറ്റാമിന്‍ സി യെക്കുറിച്ചറിയാം; ഗര്‍ഭിണികള്‍ പുളിരസം ഇഷ്ടപെടുന്നതിന്റെ കാരണം വ്യക്തമാക്കി മന്ത്രി

ഗര്‍ഭിണികളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തണമെന്നും ദൈവത്തിനറിയാം

ഗര്‍ഭിണികള്‍ പുളിരസമുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സിനിമകളിലൊക്കെ സ്ഥിരം കാണുന്നതാണ്. എന്നാല്‍ എന്താണ് അതിനു പിന്നിലെ കാരണം എന്നറിയാമോ? ദൈവം! ദൈവത്തിന്റെ തീരുമാനമാണ് ഗര്‍ഭിണികളെ കൊണ്ട് പുളിയുള്ള ആഹാരം കഴിപ്പിക്കുന്നത്. വെറുതെയങ്ങ് കഴിപ്പിക്കുന്നതുമല്ല, ദൈവത്തിന് അറിയാം ഗര്‍ഭിണികള്‍ക്ക് ഹീമോഗ്ലോബിന്‍ അളവ് നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി ശരീരത്തില്‍ ഉണ്ടാകണമെന്ന്. അതുകൊണ്ട്, ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗര്‍ഭിണികള്‍ പുളിരസമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത്.

മധ്യപ്രദേശ് വനിത ശിശു വകസന വകുപ്പ് മന്ത്രി അര്‍ച്ചന ചിട്‌നിയാണ് ഗര്‍ഭിണികളുടെ കാര്യത്തില്‍ ദൈവത്തിനുള്ള താത്പര്യത്തെക്കുറിച്ച് വാചാലയായത്.

ദൈവം ഒരു ശാസ്ത്രജ്ഞനാണ്. ദൈവത്തിന് അറിയാം ഒരു ഗര്‍ഭിണിയുടെ ശരീരത്തില്‍ ഹിമോഗ്ലാബിന്‍ അളവ് നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്ന്. ഗര്‍ഭിണികള്‍ വിറ്റാമിന്‍ സി കിട്ടാന്‍ വേണ്ടി പുളിരസമുള്ള പഴങ്ങള്‍ കഴിക്കണം. അത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള ആഗ്രഹം ദൈവം ഗര്‍ഭിണികളില്‍ നിറച്ചു. ഷില്ലോംഗില്‍ സംഘടപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുത്ത് മന്ത്രി വെളിപ്പെടുത്തി. ന്യൂട്രീഷന്‍-സെന്‍സിറ്റീവ് അഗ്രികള്‍ച്ചര്‍ എന്ന പേരില്‍ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന വനിത ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിന്റെ ലക്ഷ്യം ജനങ്ങളില്‍ പോഷകാഹാരത്തിന്റെ പ്രധാന്യം മനസിലാക്കിക്കുക എന്നതായിരുന്നു. കാര്‍ഷികവിളകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്യുന്നു.

ജനങ്ങള്‍ കാര്‍ഷിക വിളകള്‍ അധികമായി ഭക്ഷിക്കണമെന്നു പറഞ്ഞു മനസിലാക്കിക്കാനും ഹിന്ദു പുരാണങ്ങളെയാണ് മന്ത്രി കൂട്ടുപിടിച്ചത്. കര്‍ഷകര്‍ അവര്‍ക്ക് ഭക്ഷണത്തിനാവശ്യമുള്ളതെടുത്തിട്ട് മിച്ചം വരുന്നെങ്കില്‍ മാത്രമെ വില്‍പ്പനയ്ക്ക് വയ്ക്കാവൂ എന്നാണ് മന്ത്രി പറയുന്നത്. അതിനൊരു പുരണ ഉദ്ദാഹരണവും പറഞ്ഞുകൊടുക്കുന്നു. കൃഷ്ണന്‍ കംസനുമായി പോര് എടുത്തത്തിന്റെ കാരണം യാദവര്‍ താമസിക്കുന്ന ബ്രജ് മേഖലയില്‍ ഉത്പാദിപ്പിക്കുന്ന പാല് മുഴുവന്‍ മഥുരയില്‍ എത്തിക്കണമെന്ന കംസന്റെ ഉത്തരവായിരുന്നു. എന്നാല്‍ കൃഷ്ണന്‍ ഇതെതിര്‍ത്തു. ഇവിടുത്തെ ആവശ്യം കഴിഞ്ഞ് മിച്ചം ഉണ്ടെങ്കില്‍ മാത്രം മഥുരയിലേക്ക് കൊടുത്താല്‍ മതിയെന്നായിരുന്നു കൃഷ്ണന്‍ ബ്രജ് നിവാസികളോടു പറഞ്ഞത്; മന്ത്രി ജനങ്ങളെ ഉദ്‌ബോധരാക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍