UPDATES

ട്രെന്‍ഡിങ്ങ്

മോദി ഭരണകാലത്ത് എം പിമാര്‍ക്ക് ഫണ്ട് ചിലവഴിക്കുന്നതില്‍ താല്‍പര്യം കുറഞ്ഞു; ഉപയോഗിക്കാത്ത തുകയില്‍ 200 ശതമാനത്തിലേറെ വര്‍ധന

ഡല്‍ഹി, ചണ്ഡിഗഡ്, തെലങ്കാന, പോണ്ടിച്ചേരി, സിക്കിം എന്നി സംസ്ഥാനങ്ങളിലെ എംപിമാരാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍. അസം, രാജസ്ഥാന്‍, ലക്ഷദ്വീപ്, ത്രിപുര എന്നി സംസ്ഥാനങ്ങളിലെ എംപിമാരാണ് ഫണ്ട് വിനിയോഗത്തില്‍ താല്‍പര്യം കാണിക്കാതിരുന്നതെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു

എം പി മാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ വികസന ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ ലഭ്യമായ തുക ചിലവഴിക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവുണ്ടായതായി കണക്കുകള്‍. 16 -ാം ലോക്‌സഭയില്‍ എം പി മാര്‍ ചിലവഴിക്കാത്ത ഫണ്ടില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 214 ശതമാനത്തിന്റെ കുറവ് വന്നതായി സര്‍ക്കാരിന്റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി, ചണ്ഡിഗഡ്, തെലങ്കാന, പോണ്ടിച്ചേരി, സിക്കിം എന്നി സംസ്ഥാനങ്ങളിലെ എംപിമാരാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍. അസം, രാജസ്ഥാന്‍, ലക്ഷദ്വീപ്, ത്രിപുര എന്നി സംസ്ഥാനങ്ങളിലെ എംപിമാരാണ് ഫണ്ട് വിനിയോഗത്തില്‍ താല്‍പര്യം കാണിക്കാതിരുന്നതെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു. രാജസ്ഥാനിലേയും ഡല്‍ഹിയിലെയും മുഴുവന്‍ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

എം പിമാര്‍ക്ക് ലഭ്യമാകുന്ന പ്രാദേശിക വികസന ഫണ്ടിന്റെ വിനിയോഗത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ കുറവുണ്ടായിരിക്കുന്നത്. പ്രാദേശിക വികസനത്തിനുള്ള 1,734.42 കോടി രൂപയാണ് ഈ ലോക്‌സഭ കാലയളവില്‍ വിനിയോഗിക്കാതെ പോയത്. കഴിഞ്ഞ ലോക്‌സഭ (2009-14)യുടെ കാലത്ത് 551.25 കോടി രൂപയാണ് എം പിമാര്‍ വിനിയോഗിക്കാതെ കളഞ്ഞത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 176 കോടി രൂപയാണ് ചിലവഴിക്കാതെ പോയത്. എം പി ഫണ്ടില്‍ ചിലവഴിക്കുന്നതിന് ഈ ലോക്‌സഭയുടെ കാലത്ത് 11,232.50 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 14,023.35 കോടി രൂപയായിരുന്നു.

ഈ ലോക്‌സഭ കാലത്ത് എം പിമാര്‍ അവര്‍ക്ക് ലഭ്യമായ ഫണ്ടില്‍നിന്ന് ശരാശരി 91.84 കോടി രൂപ ചെലവിട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് 100.51 ശതമാനം ഫണ്ടും എ്ംപിമാര്‍ ചിലവഴിച്ചപ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 101.87 ശതമാനം ഫണ്ടാണ് വിനിയോഗിക്കപ്പെട്ടത്. (സര്‍ക്കാര്‍ നീക്കിവെച്ച ഫണ്ടും ചിലവഴിച്ച ഫണ്ടും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ശതമാനം കണക്കാക്കുന്നത്, പല ഘട്ടങ്ങളിലും അതുകൊണ്ട് ശതമാനം 100 ശതമാനത്തിലേറെയാകാറുണ്ട്)

വിദ്യാഭ്യാസം, റോഡ്, കാര്‍ഷിക മേഖല തുടങ്ങി അടിസ്ഥാന മേഖലയുടെ വികസനത്തിന് ചിലവഴിക്കുന്നതിന് എംപിമാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് അനുവദിക്കുന്നത്. ജില്ലാഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതികള്‍ എം പിമാര്‍ നടപ്പിലാക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍